BREAKING NEWS

ബോബിയുടെ ‘ഷോ’ യിൽ അഭിഭാഷകർ കുടുങ്ങും..? ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കിയില്ലെങ്കിൽ കൈപ്പറ്റിയവരും കുഴപ്പത്തിലാകും… ജയിലിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാട് മാറ്റാൻ അഭിഭാഷകർ ബോബിയെ നേരിൽ കാണും….

· · 1 min read
Share: Copied!

കൊച്ചി: ബോബി ചെമ്മണ്ണൂരിനെ പറഞ്ഞു മസിലാക്കാൻ അഭിഭാഷകസംഘം. ജയിലിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാട് മാറ്റാൻ അഭിഭാഷകർ ആവശ്യപ്പെടും. ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കിയില്ല എങ്കിൽ കൈപ്പറ്റിയവരും കുഴപ്പത്തിലാക്കുമെന്നും അറിയിക്കും. അഭിഭാഷകർ ബോബി ചെമ്മണ്ണൂരിനെ നേരിൽ കാണും. ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്. സാധാരണ ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. ഹണി റോസ് നൽകിയ പരാതിയിൽ അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ആണ് പൊലീസ് തീരുമാനം. കുറ്റപത്രം അടക്കം ഉടൻ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് നൽകിയ പരാതി ഇതുവരെ കേസെടുത്തട്ടില്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തദിവസം പൊലീസ് കോടതിയിൽ നൽകും.

ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കടുത്ത വിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്.അതിനിടെ കാക്കനാട് ജില്ലയിൽ നാടകീയ രംഗങ്ങൾ. ജാമ്യം ലഭിച്ചിട്ടും ജയിൽ മോചനത്തിന് ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചു.

പരാതിക്കാരിക്കെതിരെ ജാമ്യ ഹർജിയിൽ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പിന്നാലെ ഹണി റോസിന് അസാമാന്യ കഴിവുകൾ ഇല്ലെന്ന പരാമർശം പിൻവലിക്കുന്നതായി ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബോബി ചെമ്മണ്ണൂർ ദ്വയാർഥപ്രയോഗങ്ങൾ നടത്തിയില്ലെന്ന് എങ്ങനെ പറയാനാകുമെന്നും എന്തിനാണ് ഈ പ്രയോഗങ്ങൾ നടത്തുന്നതെന്നും കോടതിയുടെ ചോദ്യം. ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്നും കോടതി പറഞ്ഞു. തെളിവെടുപ്പ് ആവശ്യമില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണ്ടന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെ കോടതിയുടെ അതിരൂക്ഷ വിമർശനങ്ങൾക്കിടയിൽ ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചു.

ജാമ്യം ലഭിച്ചതറിഞ്ഞ് ബോബി ചെമ്മണ്ണൂരിൻ്റെ ആരാധകരും ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ജീവനക്കാരും കാക്കനാട് ജയിൽ പരിസരത്ത് തടിച്ചുകൂടി. പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ. ബോണ്ട് ഒപ്പിടാന്‍ വിസമ്മതിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ പുറത്തിറങ്ങുവെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയതോടെ സ്വീകരിക്കാന്‍ എത്തിയവരും മടങ്ങിപ്പോയി.

ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ; സാറ്… തേങ്ങാപ്പിണ്ണാക്ക് എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; ഇളിഭ്യരായി ഫാന്‍സ്

കേസ് കൈകാര്യം ചെയ്യുന്ന ‘മാഡത്തിന്’ 10 ലക്ഷം രൂപ ഉടൻ കൊടുക്കണം…!!! 2 കോടി രൂപ ആവശ്യപ്പെട്ട് സ്ഥിരമായി ഭീഷണിപ്പെടുത്തുന്നു…!!! ഉദ്യോഗസ്ഥരെ കുറിച്ച് തുടർച്ചയായി പരാതികൾ… ഇ‍.ഡി കൊച്ചി യൂണിറ്റ് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ നിരീക്ഷണത്തിൽ….

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026