BREAKING NEWS

ബാങ്ക് കൊള്ളക്കാരും മയക്കുമരുന്ന് ഇടപാടുകാരുമടക്കം 37 പേരുടെ വധശിഷ റദ്ദാക്കി; 1500 പേര്‍ക്ക് ശിക്ഷയില്‍ ഇളവ്; ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനക്കേസ് പ്രതിക്ക് ഇളവില്ല; ട്രംപ് വരുംമുമ്പേ നിര്‍ണായക നീക്കവുമായി ബൈഡന്‍

· · 1 min read
Share: Copied!

 

വാഷിങ്ടന്‍: യുഎസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ നിര്‍ണായക തീരുമാനം. 1500 പേര്‍ക്ക് ജയില്‍ശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ച മുന്‍പ് ഉത്തരവ് ഇറക്കിയിരുന്നു. പോലീസുകാരെയും പട്ടാളക്കാരെയും കൊന്നവരും ലഹരിമരുന്ന് ഇടപാട് നടത്തിയവരും ബാങ്ക് കൊള്ള ചെയ്തവരുമെല്ലാം ശിക്ഷാ ഇളവ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.

ട്രംപിന്റെ ഭരണകാലത്ത് 13 ഫെഡറല്‍ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. സൗത്ത് കാരോലൈനയിലെ പള്ളിയില്‍ ആഫ്രിക്കന്‍ വംശജരായ 9 പേരെ കൊലപ്പെടുത്തിയ ഡിലന്‍ റൂഫ്, ബോസ്റ്റണ്‍ മാരത്തണിനിടെ സ്‌ഫോടനം നടത്തിയ ഡ്‌ഷോഖര്‍ സരനേയ്, പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗില്‍ 11 പേരെ വെടിവച്ചുകൊന്ന റോബര്‍ട്ട് ബവേഴ്‌സ് എന്നിവര്‍ മാത്രമേ ഫെഡറല്‍ സര്‍ക്കാരിന്റെ വധശിക്ഷാത്തടവുകാരായി ഇനിയുള്ളൂ.

2021 ജനുവരി 20ന് അധികാരമേറ്റ ബൈഡന്‍ സര്‍ക്കാര്‍ അക്കൊല്ലം തന്നെ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. മനുഷ്യക്കടത്തുകാര്‍ക്കും ലഹരിമരുന്ന് വില്‍പനക്കാര്‍ക്കും വധശിക്ഷ നല്‍കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്നു.

ധൈര്യമായി ഇറങ്ങിക്കോ ആര്യേ എന്ന് വി. ജോയ്, കൈ കൊടുത്ത് ക്യാപ്റ്റന്‍; മേയറായശേഷം ചുവപ്പ് കുപ്പായത്തില്‍ മിന്നിച്ച് ആര്യ രാജേന്ദ്രന്‍; സംസ്ഥാന സമ്മേളനത്തിലും റെഡ് വളന്റിയര്‍ ആയേക്കും

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026