NEWS

‘ബാഗേജിന് കനം കൂടുതലാണല്ലോ, ഇതിലെന്താണ്’, ‘ബോംബെന്ന്’ മറുപടിയതിന് പിന്നാലെ അറസ്റ്റ്, കോഴിക്കോട് സ്വദേശിയുടെ യാത്രയും മുടങ്ങി

· · 1 min read
Share: Copied!

കൊച്ചി: ബാഗേജില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ബോംബാണെന്ന് മറുപടി നല്‍കിയ യുവാവിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. ഇന്നലെ (ഫെബ്രുവരി 19, ബുധനാഴ്ച) നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. കോഴിക്കോട് സ്വദേശി റഷീദാണ് അറസ്റ്റിലായത്.

‘ബാഗേജിന് കനം കൂടുതലാണല്ലോ, എന്താണിതിലെന്ന്’ ചോദിച്ചപ്പോഴായിരുന്നു യാത്രക്കാരന്‍ ബോംബാണെന്ന് മറുപടി നല്‍കിയത്. ചോദ്യം ഇഷ്ടപ്പെടാതെ ബഗേജില്‍ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്‍റെ യാത്രയും ഇതോടെ മുടങ്ങി. ബുധനാഴ്ച രാത്രി 11.30ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു റഷീദ്.

വിമാനയാത്രയ്ക്ക് വരുന്നവരുടെ കൈവശമുള്ള ബാഗേജില്‍ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെങ്കില്‍ ചില സാധനങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നതിനാണ് ലഗേജില്‍ എന്തൊക്കെയാണെന്ന് ചോദിക്കുന്നത്. ബോംബ് ഭീഷണിയുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്ത് അടിയന്തര സുരക്ഷായോഗം ചേരണമെന്നാണ് വ്യോമയാന നിയമം.

BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026
BREAKING NEWS
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ പീഡിപ്പിച്ച കേസ്; സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നതിൽ അന്വേഷണം; നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം
02 Nov 2026