BREAKING NEWS

പെട്ടി കാറിൽ കയറി, രാഹുൽ കയറിയില്ല; നീല ട്രോളി ബാ​ഗിൽ തന്റെ വസ്ത്രങ്ങളാണെന്ന രാഹുലിന്റെ വാദം പൊളിയുന്നു, കെപിഎം ഹോട്ടലിൽ നിന്ന് പുറത്ത് പോയത് മറ്റൊരു വാ​ഹനത്തിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം

· · 1 min read
Share: Copied!

പാലക്കാട്: കെപിഎം ഹോട്ടലിലെ കള്ളപ്പണ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ പൊളിയുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. നവംബർ 5ന് രാത്രി 10 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്ക് പോയ വാഹനത്തിൽ അല്ല രണ്ടു ട്രോളി ബാഗുകൾ കൊണ്ടുപോയതെന്നും ബാഗുകൾ മറ്റൊരു വാഹനത്തിലാണ് കൊണ്ടുപോയതെന്നുമുള്ള സിപിഎം വാദം സാധൂകരിക്കുന്ന തരത്തിലാണ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

മാത്രമല്ല, ഫെനി നൈനാൻ വെളുത്ത ഇന്നോവ ക്രിസ്റ്റ കാറിൽ ബാഗ് കയറ്റുമ്പോൾ രാഹുൽ ഒപ്പമുണ്ടായിരുന്നു. എന്നാൽ ആ കാറിൽ കയറാതെ മുമ്പിൽ ഉണ്ടായിരുന്ന കാറിലാണ് രാഹുൽ കയറിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആരോപണങ്ങളുയർന്ന വേളയിൽ രാഹുൽ പറഞ്ഞ വിശദീകരണങ്ങൾക്ക് ഘടക വിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാഹുൽ കയറിയ വാഹനം ഓടിച്ചു പോയതിന് പിന്നാലെ ഫെനി വാഹനം ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മുൻപ്ബാഗിൽ പണമെന്ന ആരോപണം ഉയർന്നഘട്ടത്തിലൊക്കെയും, അതിലുണ്ടായിരുന്നത് തനിക്ക് യാത്രക്കാവശ്യമായ വസ്ത്രമാണെന്നായിരുന്നു രാഹുൽ പ്രതികരിച്ചിരുന്നത്. വസ്ത്രം എടുത്ത ശേഷം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചെന്നും രാഹുൽ പറഞ്ഞിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ രാഹുലിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ്. രാഹുൽ പുറത്തേക്ക് വരുമ്പോൾ ഫെനിയും കൂടെ ഉണ്ടായിരുന്നു. എന്നാൽ കാറിൽ രാഹുൽ കയറിയിട്ടില്ല. പെട്ടി മാത്രമേ കയറിയിട്ടുള്ളുവെന്ന് കാണുവാൻ സാധിക്കും.

മാത്രമല്ല തന്റെ ബാ​ഗിൽ വസ്ത്രങ്ങളാണെന്നു താൻ എവിടെ യാത്ര ചെയ്താലും നീല ട്രോളി ബാഗ് തന്റെ ഒപ്പമുണ്ടാകുമെന്ന് രാഹുൽ നേരത്തെ പറഞ്ഞിരുന്നത്. ഈ ട്രോളി ബാഗ് അടക്കം പ്രദർശിപ്പിച്ചു കൊണ്ടുള്ള വാർത്താ സമ്മേളവും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം പൊളിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026