India

പിഴ 53,500 രൂപ, ബൈക്കിന്‍റെ ടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി പോയ യുവാവിന്‍റെ വീഡിയോ വൈറൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ ബൈക്കിന്‍റെ ടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി റൈഡ് നടത്തിയ യുവാവിന് നോയിഡ ട്രാഫിക് പോലീസ് വക പിഴ 53,500 രൂപ. ബൈക്ക് യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തിരക്കേറിയ ഒരു എക്സ്പ്രസ് ഹൈവേയിൽ ഒരു യുവാവ് ബൈക്ക് ഓടിച്ച് പോകുന്നത് തൊട്ട് പിന്നിലുണ്ടായിരുന്ന കാര്‍ യാത്രക്കാരാണ് ചിത്രീകരിച്ചത്.

വീഡിയോയില്‍ യുവാവിന് അഭിമുഖമായി ബൈക്കില്‍ പുറം തിരിഞ്ഞ് ഇരുന്ന യുവതി യുവാവിന്‍റെ തോളിലൂടെ കൈയിട്ട് തല യുവാവിന്‍റെ ചുമലില്‍ വച്ചായിരുന്നു ഇരുന്നിരുന്നത്. ഇത്തരമൊരു ഇരിപ്പ് ബൈക്ക് ഓടിക്കാന്‍ അല്പം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായിരുന്നു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെങ്കിലും യുവതിയുടെ കൈയില്‍ ഒരു ഹെല്‍മറ്റ് കാണാം

നോയിഡ എക്സ്പ്രസ് വേയിലെ സിസിടിവി ക്യാമറകളിലും ഇരുവരുടെയും വീഡിയോ പതിഞ്ഞു. എന്നാല്‍, ട്രാഫിക്ക് പൊലീസിന്‍റെ നടപടി വരുന്നതിന് മുമ്പ് തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 53,500 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്ന് നോയിഡ ട്രാഫിക് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലകൻ സിംഗ് യാദവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നോയിഡ സെക്ടർ 39 പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടകരമായ ഡ്രൈവിംഗ്, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കൽ, ഗതാഗത നിയമങ്ങൾ ലംഘിക്കൽ, അധികാരികളുടെ നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നിവയ്ക്ക് മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026
BREAKING NEWS
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങൾ ആക്രമിച്ചു, എണ്ണപ്പാടങ്ങളും പ്രധാന മേഖലകളും ഇനിയും ലക്ഷ്യമിടുമെന്ന്ഹൂതികൾ; മലയാളികൾക്കായി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം; ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്; പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
25 Oct 2026