BREAKING NEWS

പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹവും കണ്ടെത്തിയതായി കമ്പനി വീട്ടുകാരെ അറിയിച്ചു ; കണ്ടെത്തിയത് മൊസാംബിക് ബോട്ടപകടത്തില്‍ മരിച്ച രണ്ടാമത്തെ മലയാളിയുടെ മൃതദേഹം

· · 1 min read
Share: Copied!

തിരുവനന്തപുരം: കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മൊസാംബിക് ബോട്ടപകടത്തില്‍ കാണാതായ മറ്റൊരു മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അപകടം സംഭവിച്ചത്.

ഓക്ടോബര്‍ 16നായിരുന്നു എംടി സ്വീകസ്റ്റ് എന്ന കപ്പലിലേക്ക് ബോട്ടിലെത്തിയവര്‍ അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയതെന്നും, അപകടത്തിനുശേഷം മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചിരുന്നു.

ഇന്ദ്രജിത്തിന്റെ വിവരം കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം അപകടത്തില്‍ രക്ഷപ്പെട്ട മലയാളി കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026