BREAKING NEWS

പല തവണ വിവാഹാഭ്യർഥന നടത്തി, വീട്ടിൽ ചെന്നും പെണ്ണാലോചിച്ചു, പ്രണയം നിരസിച്ച അധ്യാപികയെ ക്ലാസിൽ വിദ്യാർഥികളുടെ മുൻപിലിട്ട് കുത്തിക്കൊലപ്പെടുത്തി

· · 1 min read
Share: Copied!

തഞ്ചാവൂർ: വിവാഹാഭ്യർഥന നിരസിച്ച വൈരാ​ഗ്യത്തിൽ അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊലപ്പെടുത്തി. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി രമണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മല്ലിപ്പട്ടണം സ്വദേശി മഥൻ (30) നെ പോലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

മല്ലിപ്പട്ടണത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് രമണി. നാലുമാസം മുമ്പാണ് യുവതി സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്. ഈ നാലുമാസത്തിനിടെ നിരവധി തവണ മഥൻ രമണിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. കൂട്ടുകാരുടെ ഒപ്പമെത്തി ഇവരെ ശല്യം ചെയ്യുന്നതും പതിവായിരുന്നു. ഇതിനിടെ, മഥന്റെ കുടുംബം രമണിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ആലോചനയും ഇവർ നിരസിച്ചതിലുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ബുധനാഴ്ച ക്ലാസെടുക്കുന്നതിനിടെ ക്ലാസിലേക്ക് കയറിവന്ന അക്രമി വിദ്യാർഥികളുടെ മുന്നിൽവച്ച് രമണിയെ കുത്തുകയായിരുന്നു. ​ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പട്ടു. വിവാഹാഭ്യർഥന നിരസിച്ചതിനാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

അധ്യാപികയെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സ്കൂൾ അധികൃതർ പിടിച്ചുവച്ച് പോലീസിന് കൈമാറി.സംഭവത്തിൽ പ്രതികരിച്ച് തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് രം​ഗത്തെത്തി. ‘അധ്യാപികമാർക്കെതിരായ അക്രമം വെച്ചുപൊറുപ്പിക്കാനാവില്ല. അക്രമിക്കെതിരേ കടുത്ത നിയമ നടപടിയുണ്ടാകും’, മന്ത്രി എക്സിൽ കുറിച്ചു.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026