BREAKING NEWS

പനി ബാധിച്ച് മരിച്ച പ്ലസ്ടുക്കാരി ​5 മാസം ഗർഭിണി, ആന്തരികാവയവങ്ങൾക്കും തകരാർ, കൈ ഞരമ്പ് മുറിച്ച നിലയിൽ; ആന്തരിക അവയവങ്ങൾ പരശോധനയ്ക്കയച്ചു

· · 1 min read
Share: Copied!

അടൂർ: പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ​ഗർഭിണിയായിരുന്നെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിൽ പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നു സ്ഥിരീകരിച്ചു. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുകയെന്നും പൊലീസ് പറഞ്ഞു. പനി ബാധിച്ച് തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്.

പെൺകുട്ടി മരിക്കുന്നതിനു മുൻപ് കൈ ഞരമ്പ് മുറിച്ചിരുന്നതായും ആന്തരിക അവയവങ്ങൾക്ക് തകരാറു സംഭവിച്ചിരുന്നതായും സൂചനയുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങൾ അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 19ന് സ്കൂളിൽ നിന്ന് ഉല്ലാസ യാത്രയ്ക്ക് പോകാൻ വേണ്ടി വീട്ടുകാർ സ്കൂളിൽ വിട്ടിരുന്ന പെൺകുട്ടി ഉല്ലാസ യാത്രയ്ക്കായി ബസ് പുറപ്പെട്ട് അൽപ്പദൂരം ചെന്നപ്പോൾ താൻ വരുന്നില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. പിന്നീട് സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് വീട്ടുകാർ പെൺകുട്ടിയെ വിളിച്ചു കൊണ്ടു പോയതായും പറയുന്നു.

പിന്നീട് പനി ബാധിച്ച പെൺകുട്ടിയെ ആദ്യം അടൂരിലുള്ള ജനറൽ മെഡിസിൻ വിഭാഗം ഡോക്ടറെ കാണിച്ച ശേഷം തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്.

തേനേ പാലേ മോളെ എന്നൊക്കെ പറഞ്ഞ് മകളെ വശത്താക്കി…!! രാഹുൽ ക്രൂരനാണ്…!! ശവത്തിൽ കുത്തുന്നതു പോലെയാണ് പെരുമാറ്റം..!!! മകൾ യുട്യൂബ് ചാനലിൽ പറഞ്ഞതെല്ലാം എഴുതി കൊടുത്തതാണെന്നും ഇരയായ പെൺകുട്ടിയുടെ പിതാവ്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026