BREAKING NEWS

നിർണ്ണായക നീക്കവുമായി ലീ​ഗ്; മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടായാൽ ഉടൻ പ്രധാന നേതാക്കൾ എല്ലാവരും പാണക്കാടേക്ക് എത്തണമെന്ന് നിർദ്ദേശം; കടുത്ത തീരുമാനങ്ങളോ ലക്ഷ്യം?

· · 1 min read
Share: Copied!

മലപ്പുറം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുമ്പോൾ, രാഷ്ട്രീയമായി നിർണായക സന്ദേശവുമായി മുസ്ലിം ലീഗ് രംഗത്ത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാണക്കാട് അടിയന്തര യോഗം ചേരാനാണ് തീരുമാനം. സംസ്ഥാനത്തെ പ്രധാന നേതാക്കൾ എല്ലാവരും ഉടൻ പാണക്കാടേക്ക് എത്തണമെന്ന നിർദേശം ഇതിനകം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് വേണ്ടിയുള്ള ശക്തമായ പിന്തുണയാണ് ലീഗ് നേതൃത്വം തുറന്നടിച്ച് പ്രകടിപ്പിക്കുന്നത്. ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചകളിലും ലീഗ് ഈ നിലപാട് വ്യക്തമായി അറിയിച്ചതായാണ് സൂചന. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കോൺഗ്രസ് ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ജനവിധിയുടെ രാഷ്ട്രീയ സന്ദേശം മാനിക്കണമെന്നും കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നത് മുന്നണിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കാമെന്നും ലീഗ് അറിയിച്ചെന്നാണ് വിവരം.

പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ലീഗിന്റെ അഭിപ്രായം ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നാണ് പാർട്ടിയിലെ വിലയിരുത്തൽ. അതേസമയം, ലീഗിന്റെ നിലപാട് അവഗണിച്ച് കോൺഗ്രസ് ഏകപക്ഷീയമായ തീരുമാനം എടുത്താൽ ശക്തമായ രാഷ്ട്രീയ പ്രതികരണം ഉണ്ടാകാമെന്ന മുന്നറിയിപ്പും സംസ്ഥാന-ദേശീയ നേതൃത്വങ്ങളെ അറിയിച്ചതായി സൂചനയുണ്ട്. സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒരു വിഷയത്തിൽ ലീഗ് ഇത്ര തുറന്നും കടുപ്പമായും നിലപാട് സ്വീകരിക്കുന്നത് അപൂർവമാണെന്ന വിലയിരുത്തലും ശക്തമാണ്.

വി.ഡി. സതീശന് അനുകൂലമായി ലീഗിന്റെ സംസ്ഥാന നേതൃത്വവും വിവിധ ജില്ലാ ഘടകങ്ങളും ഇതിനകം രണ്ടു ഘട്ട ചർച്ചകൾ നടത്തിയെന്നാണ് വിവരം. ഉപതിരഞ്ഞെടുപ്പ് സാധ്യതകൾ ഒഴിവാക്കണമെന്ന നിലപാടും പാർട്ടിക്കുണ്ട്. ആലപ്പുഴ, കണ്ണൂർ മേഖലകളിലെ നേതാക്കളും ഇതേ ആശങ്ക മുന്നോട്ടുവച്ചിട്ടുണ്ട്.

സതീശന്റെ മതേതര രാഷ്ട്രീയ നിലപാടുകളും ഭരണവിരുദ്ധ വികാരം ഏകോപിപ്പിച്ച നേതൃത്വ ശേഷിയും കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചുവെന്നാണ് ലീഗ് വിലയിരുത്തുന്നത്. കുറ്റ്യാടി, നാദാപുരം, വടകര എന്നിവിടങ്ങളിലെ വിജയാഘോഷങ്ങളിലും ലീഗ് പ്രവർത്തകർ സജീവമായി പങ്കെടുത്തിരുന്നു. ഉപതിരഞ്ഞെടുപ്പ് സാഹചര്യം വന്നാൽ അതിൽ സഹകരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പും ചില പ്രാദേശിക നേതാക്കൾ പരസ്യമായി ഉന്നയിക്കുന്നുണ്ട്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയിരിക്കെ, യുഡിഎഫിനുള്ളിലെ രാഷ്ട്രീയ സമവാക്യങ്ങളെ സ്വാധീനിക്കുന്ന ശക്തമായ സമ്മർദ്ദ നീക്കമായാണ് മുസ്ലിം ലീഗിന്റെ പുതിയ ഇടപെടലെന്നാണ് വിലയിരുത്തപ്പെടുന്നത്.

BREAKING NEWS
അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം; നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026