BREAKING NEWS

നിന്റെ തലയിൽ കളിമണ്ണാണോയെന്ന ചോദ്യം ഇനി വേണ്ട, ഇതാ തലയിൽ ഒരു നെൽപ്പാടം, ഞാറു മാത്രമല്ല ഗോതമ്പ്, ചെറുധാന്യങ്ങൾ, കടലയും ഇവിടെ വിളയും

· · 1 min read
Share: Copied!

ഏതെങ്കിലുമൊരു കാര്യം പെട്ടെന്ന് ​ഗ്രഹിക്കാൻ പറ്റിയില്ലെങ്കിൽ അപ്പോൾ ചോദിക്കും നിന്റെ തലയിൽ കളിമണ്ണാണോയെന്ന്. എന്നാൽ പകരം ഞാറ് നട്ട് കാണിക്കുകയാണ് അനജ് വാലെ ബാബ’. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ‘അനജ് വാലെ ബാബ’ എന്ന ഒരു യോ​ഗിയാണ് ഇപ്പോൾ ദേശീയ ശ്രദ്ധയാകർഷിക്കുന്നത്.

ഉത്തര്പ്രദേശിലെ സോന്ഭദ്ര ജില്ലയിൽ നിന്നുള്ള ഈ യോഗി തൻറെ തലമുടിക്ക് ഇടയിൽ പ്രത്യേകം സജ്ജീകരിച്ചാണ് നെല്ല് വളർത്തുന്നത്. അദ്ദേഹം പരിസ്ഥിതി അവബോധത്തിൻറെ ജീവിക്കുന്ന പ്രതീകമാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കുടെ അഭിപ്രായം. അമർജീത് എന്നാണ് അനജ് വാലെ ബാബയുടെ യഥാർത്ഥ പേര്.

കഴിഞ്ഞ അഞ്ച് വർഷമായി നിരവധി വിളകളാണ് ഈ തലയിൽ കൃഷി ചെയ്തിട്ടുള്ളത്. ഗോതമ്പ്, ചെറുധാന്യങ്ങൾ, കടല തുടങ്ങിയവയെല്ലാം ഇക്കാലയളവിൽ അദ്ദേഹത്തിൻറെ തലയിൽ വിളവെടുത്തു. നെറ്റിയോടൊപ്പം ചേർന്ന് കാവിത്തുണി കെട്ടി അതിനുള്ളിലാണ് അദ്ദേഹത്തിൻറെ കൃഷി. തലയിൽ ഒരു പാടം കൊണ്ട് നടക്കുന്നത് പോലെ. അനജ് വാലെ ബാബയുടെ രൂപം മേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രശസ്തമായി.
മുഖ്യമന്ത്രി വാക്ക് പാലിച്ചു…!! ഈ അവസ്ഥയിലേക്ക് എന്നെ തള്ളിവിട്ടവരില്‍ പ്രധാനിയാണ് ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത്…!! ആശ്വാസമായെന്ന് ഹണി റോസ്…!! ഈ കേസിന് പിന്നില്‍ തന്നെയുണ്ടാകും… ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതികരണം….
തലയിൽ കൃഷി ചെയ്യുന്നതിലൂടെ പരിസ്ഥിതിയുടെ പ്രധാന്യത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് തൻറെ ശ്രമമെന്ന് ബാബ വിശദീകരിക്കുന്നു. ‘വനനശീകരണം വർദ്ധിച്ചുവരുന്ന പ്രശ്നമാണ്, കൂടുതൽ പച്ചപ്പ് നടാൻ ആളുകളെ പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ അദ്ദേഹം തൻറെ ആശയം മണി കൺട്രോളിനോട് പറഞ്ഞു. വെറുതെ കാഴ്ചക്കാർക്ക് വേണ്ടിയുള്ള കൃഷിയല്ല ബാബയുടേത്. മറിച്ച് എല്ലാ ദിവസവും അദ്ദേഹം വിളകൾക്ക് കൃത്യമായ വെള്ളവും വളവും നൽകുന്നു. അവയ്ക്ക് എന്തെങ്കിലും കീടബാധയുണ്ടെയെന്ന് പരിശോധിക്കുന്നു.

ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ..!!! ഹണി റോസിൻ്റെ പരാതിയിൽ ബോച്ചെയെ കസ്റ്റഡിയിലെടുത്തത് വയനാട്ടിലെ റിസോർട്ടിൽ നിന്ന്, സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് വിവരങ്ങൾ തേടി പോലീസ്

കൽപവാസ സമയത്ത് കില ഘട്ടിനടുത്താണ് ബാബ തന്നെ കാണാനെത്തുന്നവരെ സ്വീകരിക്കുന്നത്. അദ്ദേഹത്തെ ഒന്ന് കാണാനായി പോലും ഭക്തർ പ്രദേശത്ത് തിരക്ക് കൂട്ടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മഹാ കുംഭമേള അവസാനിച്ചാൽ ബാബ സോൻഭദ്രയിലേക്ക് മടങ്ങിപ്പോകും. അവിടെ തൻറെ പാരിസ്ഥിതിക അറിവുകൾ ജനങ്ങളുമായി പങ്കുവയ്ക്കും. കൃഷിയുടെയും പ്രകൃതിയുടെയും പ്രധാന്യത്തെ കുറിച്ച് സാധാരണക്കാരോട് സംസാരിക്കും. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളിൽ 45 കോടി ഭക്തരെത്തുമെന്ന് കണക്കാക്കുന്നത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026