BREAKING NEWS

നാണക്കേടാണ്, മൊഴി കൊടുക്കരുതെന്ന് അച്ഛൻ, ഇത് ഒൻപതുകാ​രിയുടെ പോരാട്ട വിജയം; പീഡനക്കേസിൽ മുത്തശ്ശിയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം; പീഡനം സഹോദരിയുടെ മുന്നിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഒൻപതു വയസുകാരിയേയും സഹോദരി ആറു വയസുകാരിയേയും ക്രൂരമായി പീഡിപ്പിച്ച കേസിൽ മുത്തശ്ശിയുടെ കാമുകനായ പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പ്രതിയെ ഇതേ കുട്ടിയുടെ അനുജത്തിയായ ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞയാഴ്ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഒരേ പ്രതിക്ക് രണ്ട് കേസുകളിൽ ഇരട്ട ജീവപര്യന്തം കിട്ടുന്നത് അപൂർവമാണ്.

പ്രതി പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഇത് കൂടാതെ പതിനാല് വർഷം കഠിനതടവും അനുഭവിക്കണം.

കേസിൽ മൊഴി പറയരുത്, നാണക്കേടാണെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞിട്ടും പ്രതിക്കെതിരെ ശക്തമായ നിലപാടെടുക്കുകയായിരുന്നു ആ പെൺകുട്ടി.

2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് മുത്തശ്ശിയോടൊപ്പമായിരുന്നു പെൺകുട്ടികൾ. മുത്തശ്ശിയേയും ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് ഇവർ പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തു. അമ്മൂമ്മ പുറത്തുപോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീടാണ് വിവരം പുറത്തറിഞ്ഞത്.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026