BREAKING NEWS

നയൻസിന്റെ വിവാഹം മാത്രമല്ല ജീവിതവും ആരാധകർക്കിടയിലേക്ക്; ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ ഒടിടിയിൽ, നയൻതാര- ധനുഷ് വിവാദ ദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ

· · 1 min read
Share: Copied!

നയൻതാര- ധനുഷ് വവാദങ്ങൾക്കിടെ നയൻതാരയുടെ ‘വിവാഹ’ ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ റിലീസ് ചെയ്തത്. നയൻതാരയുടെ പിറന്നാൾ ദിനത്തിൽ ദിനത്തിൽ പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ വിവാദങ്ങൾക്ക് കാരണമായ നാനും റൗഡി താൻ ചിത്രത്തിലെ ബിഹൈൻഡ് ദി സീൻസ് ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോക്യുമെന്ററി നയൻതാരയുടെ വിവാഹത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ജീവിത കഥ പറഞ്ഞുപോകുന്നുണ്ട്. 1.22 മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം. അമിത് കൃഷ്ണനാണ് സംവിധാനം. ഗൗതം വാസുദേവ മേനോന്റെ പേരാണ് നേരത്തെ സംവിധായകസ്ഥാനത്ത് കേട്ടിരുന്നത്.

സിനിമാ ജീവിതത്തിന്റെ തുടക്കം മുതൽ മക്കളുടെ വിശേഷങ്ങൾ വരെയാണ് ഡോക്യുമെന്ററിയിലുള്ളത്. വിവാഹത്തിന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്. നയൻതാരയുടെ 40-ാം പിറന്നാളിനാണ് നെറ്റ്ഫ്ലിക്സിൽ കൂടി ഡോക്യുമെന്ററി റിലീസ് ചെയ്തത്.

ഡോക്യുമെന്ററിയിലെ ഒരു ഭാഗത്തെ ചൊല്ലി ധനുഷുമായി വലിയ വിവാദമുണ്ടായിരുന്നു. നയൻതാരയുടെ പങ്കാളി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെന്ററിയുടെ ടീസറിലുണ്ടായിരുന്നു. ഇത് ഉപയോഗിച്ചതിനെതിരെ ഈ ചിത്രത്തിന്റെ നിർമാതാവ് ധനുഷ് വക്കീൽ നോട്ടീസ് അയച്ചു. ഇതിന് നയൻതാര നൽകിയ മറുപടി വലിയ വിവാദമായിരുന്നു. നയൻതാരയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങളും രം​ഗത്തെത്തിയിരുന്നു.

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026