BREAKING NEWS

നയൻതാരയും ധനുഷും നേർക്കുനേർ…!!! നടിക്കെതിരേ ധനുഷ് കോടതിയിൽ…!!! നയൻതാരയ്ക്ക് കോടതിയുടെ നോട്ടിസ്…

· · 1 min read
Share: Copied!

ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർ‌ക്കത്തിൽ നടി നയൻതാരയ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ്‌ നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി നയൻതാരയ്ക്കു നോട്ടിസ് അയച്ചു.

10 കോടി രൂപയുടെ പകർപ്പവകാശ നോട്ടിസ് അയച്ച ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വിവാദമായിരുന്നു. ആരാധകർക്കു മുമ്പിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ്‌ ധനുഷെന്നും നയൻതാര ഇൻസ്‌റ്റഗ്രാമിലും കുറിച്ചു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവനാണ്‌ നാനും റൗഡി താൻ എന്ന ചിത്രം സംവിധാനം ചെയ്തത്. ആ സിനിമയുടെ സെറ്റിൽനിന്നാണ്‌ ഇരുവരും പ്രണയത്തിലാകുന്നത്.

ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ധനുഷിന്റെ നിർമാണ കമ്പനി അനുവാദം കൊടുത്തില്ലെന്നും ഇതു പരിഗണിക്കുന്നത്‌ മനപ്പൂർവം വൈകിക്കുകയും ചെയ്‌തതായി നയൻതാര പറഞ്ഞു. തുടർന്ന്‌ ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ഉൾപ്പെടുത്തി. പിന്നാലെ ഇത്‌ പകർപ്പാവകാശ ലംഘനമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തി.

ധനുഷിനെതിരെ കടുത്ത വിമൾശനം ഉന്നയിച്ച നയൻ‌താര വലിയ തോതിലാണ് സൈബർ ആക്രമണം നേരിട്ടത്. ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരായ പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ തുടങ്ങിയവരും നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹെഡ്മാസ്റ്ററും അധ്യാപകരും ഉൾപ്പെടെ നാലുപേർ കൂട്ടബലാത്സംഗം ചെയ്തു..!!! 2 തവണ ലൈംഗികാതിക്രമം നടന്നതായി പരാതി…

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026