BREAKING NEWS

ദിവ്യ കുറ്റം ചെയ്തിട്ടില്ല, എന്നാൽ ഹർജിക്കാരി വാദിക്കുന്നത് എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന്, ഈ ആരോപണം നിലനിൽക്കില്ല, ഇപ്പോൾ നടക്കുന്നത് മികച്ച അന്വേഷണം- എംവി ജയരാജൻ

· · 1 min read
Share: Copied!

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജിയിലൂടെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ കുറ്റം ചെയ്തിട്ടില്ലായെന്നാണു നവീന്റെ കുടുംബം പറയുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണു ഹർജിക്കാരിയുടെ വാദം. അതിനർഥം, ദിവ്യയ്ക്കെതിരായ ആരോപണം നിലനിൽക്കില്ലെന്നാണ്. ഇപ്പോൾ നടക്കുന്നത് മികച്ച അന്വേഷണമാണ്. എന്നാൽ ദിവ്യ ആരോപിക്കുന്ന പോലെ നവീൻബാബു കൈക്കൂലി വാങ്ങിയോ, ഇല്ലയോ എന്ന കാര്യത്തിൽ സത്യം ഞങ്ങൾക്കറിയില്ലെന്നും ജയരാജൻ പറഞ്ഞു.

കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ മുൻ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ നടത്തിയ പരസ്യവിചാരണയിൽ മനംനൊന്തു താമസസ്ഥലത്തേക്കു മടങ്ങിയ നവീൻബാബു ജീവനൊടുക്കുകയായിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ഭാര്യയും മക്കളും, നവീൻ ബാബു എത്താത്തതിനെ തുടർന്നു കണ്ണൂരിൽ നടത്തിയ അന്വേഷണത്തിലാണു ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉദ്യോഗസ്ഥർ മാത്രമുള്ള ചടങ്ങിലേക്കു ക്ഷണിക്കാതെ എത്തിയായിരുന്നു ദിവ്യയുടെ പ്രസംഗം. ശ്രീകണ്ഠപുരത്തിനു സമീപം ചെങ്ങളായിയിൽ പെട്രോൾപമ്പിനു നിരാക്ഷേപ പത്രം (എൻഒസി) നൽകുന്നതു മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നും 2 ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നുമാണു ദിവ്യ പറഞ്ഞത്.

പിന്നീട് ദിവ്യയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു. റിമാൻഡിലായ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്നു ദിവ്യയെ നീക്കുകയും ചെയ്തു. ഇതിനിടെ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കുടുംബം കോടതിയെ സമീപിച്ചു. എന്നാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026