LATEST UPDATES

തിയേറ്ററുകളിൽ റിലീസുകളുടെ പെരുമഴക്കാലം; ജൂണിൽ ‘മോളിവുഡ് ടൈംസ്’ മുതൽ ‘അനന്തൻ കാട്’ വരെ കൈ നിറയെ സിനിമകള്‍

· · 1 min read
Share: Copied!

സിനിമാപ്രേമികൾക്ക് ആവേശമേകാൻ ജൂൺ മാസത്തിൽ തിയേറ്ററുകളിൽ പുതിയ റിലീസുകളുടെ പെരുമഴക്കാലം തന്നെയാണ് എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതും പകയും പ്രതികാരവും നിറഞ്ഞതും മുതൽ ചലച്ചിത്ര സ്വപ്നങ്ങളും ഹൊറർ കോമഡികളും സാഹസികതകളും വരെ നിറഞ്ഞ വ്യത്യസ്തമായ പ്രമേയങ്ങളുമായണ് ഈ ആഴ്ച ഒട്ടേറെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.

രാം ചരൺ നായകനാകുന്ന തെലുങ്ക് ചിത്രം ‘പെദ്ധി’ ജൂൺ നാലിന് തിയേറ്ററുകളിലേക്ക് എത്തും. നസ്‍ലിൻ നായകനായെത്തുന്ന അഭിനവ് സുന്ദർ നായക് ചിത്രം ‘മോളിവുഡ് ടൈംസി’ന്‍റെ റിലീസ് ജൂൺ 5-നാണ്. ജയറാമും ഉര്‍വശിയും ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ‘പരിമള ആൻഡ് കോ’ എന്ന തമിഴ് ചിത്രത്തിന്‍റെ റിലീസും ജൂൺ 5-നാണ്. ആര്യ നായകനായെത്തുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്‍റെ റിലീസ് ജൂൺ 25-നാണ്. ‘വരവ്’ എന്ന ഷാജി കൈലാസ് – ജോജു ജോര്‍ജ്ജ് ചിത്രവും ജൂണിൽ റിലീസിന് എത്തുന്നുണ്ട്. ഇംഗ്ലീഷ് ചിത്രം സ്കെയറി മൂവിയും ജൂൺ 5-ന് തിയേറ്ററുകളിൽ റിലീസിന് എത്തുന്നുണ്ട്.

പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ സിനിമയ്ക്ക് ശേഷം ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ ‘അനന്തൻ കാട്’ എന്ന ചിത്രത്തിൽ തമിഴ് നടൻ ആര്യയാണ് നായകൻ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ഈ ചിത്രത്തിൽ എത്തുന്നത്.

വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ‘കാന്താര’യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’ സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026