തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിലെ രണ്ട് അംഗങ്ങൾ രാജിവച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജുമാണ് സ്ഥാനമൊഴിഞ്ഞത്.
സ്റ്റാഫ് അംഗങ്ങൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ, ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്.
അതേസമയം, രാജിവെച്ച ഉദ്യോഗസ്ഥർക്ക് പകരമായി പുതിയ നിയമനങ്ങളും സർക്കാർ നടത്തിയിട്ടുണ്ട്. പേഴ്സണൽ സ്റ്റാഫിലെ മാറ്റത്തിന് പിന്നാലെ പുതിയ അംഗങ്ങൾ ചുമതലയേറ്റതായാണ് വിവരം. രാജിക്ക് പിന്നിലെ യഥാർഥ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
















































