BREAKING NEWS

ഡോക്റ്ററെ അന്വേഷിച്ചപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് പോയതായി ആശുപത്രി അതികൃതർ, മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ നിർദ്ദേശവും- ഒല്ലൂരില്‍ പിഞ്ചുകുഞ്ഞ് മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കൾ

· · 1 min read
Share: Copied!

തൃശ്ശൂര്‍: ഒല്ലൂരില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഒരു വയസുകാരന്‍ മരിച്ചതായി ബന്ധുകളുടെ പരാതി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നാണ് പരാതി. തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഒല്ലൂര്‍ സെയ്ന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രിക്കെതിരെയാണ് പരാതി.

പനിയും ഛര്‍ദിയുമായാണ് വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലുണ്ടായിരുന്ന പീഡിയാട്രീഷ്യന്‍ പരിശോധനയ്ക്കു ശേഷം രക്തത്തില്‍ അണുബാധയുള്ളതായി അറിയിച്ചു. ആറു മണിയോടെ കുട്ടിയാണ് അഡ്മിറ്റാക്കിയത്. തുടര്‍ന്ന് കുട്ടിക്ക് ഡ്രിപ് കൊടുക്കാന്‍ നോക്കുമ്പോള്‍ ഞരമ്പ് കിട്ടുന്നില്ല എന്ന് അറിയിച്ചു.

ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് പോയ ഡോക്ടര്‍, കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026