BREAKING NEWS

ഡിഎഫ്ഒ ഓഫീസ് ആക്രമിക്കുമ്പോൾ അൻവർ ഓഫീസിനുള്ളിൽ ഇല്ലായിരുന്നുവെങ്കിലും നടന്നത് അദ്ദേഹത്തിന്റെ പ്രേരണയിൽ…!!! പ്രതികൾ പോലീസിനെ നിലത്തിട്ടു ചവിട്ടി, സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് പ്രവൃത്തികൾ..!! ഫോൺചോർത്തൽ, പെരുമാറ്റച്ചട്ടലംഘനം അടക്കം പ്രതിപാദിച്ച് പോലീസ് റിമാൻഡ് റിപ്പോർട്ട്

· · 1 min read
Share: Copied!

കോഴിക്കോട്: നോർത്ത് ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ഫയൽ ചെയ്തിരിക്കുന്ന കേസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. സംഭവസമയത്ത് പിവി അൻവർ എംഎൽഎ ഓഫീസിനുള്ളിൽ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 40 പേരടങ്ങുന്ന സംഘം ലഹള നടത്താൻ ആസൂത്രണം ചെയ്തു, അതിക്രമം നടത്തി, ഒന്നുമുതൽ 10 വരെയുള്ള പ്രതികളാണ് നേരിട്ട് ആക്രമണത്തിൽ പങ്കാളികളായത്. ഇവർ പോലീസിനെ നിലത്തിട്ട് ചവിട്ടുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.

അക്രമത്തിൽ ഏകദേശം 35000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്നടക്കമുള്ള വിവരങ്ങൾ വിശദമാക്കിയാണ് പോലീസ് കസ്റ്റഡി അപേക്ഷ തയ്യാറാക്കിയിട്ടുള്ളത്. ഒപ്പംതന്നെ പോലീസിന്റെ ഫോൺചോർത്തൽ, ചേലക്കര തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം അടക്കം പി.വി. അൻവറിനെതിരെ നിലമ്പൂർ പോലീസ് സ്‌റ്റേഷനിലുള്ള കേസുകളെക്കുറിച്ചും കസ്റ്റഡി അപേക്ഷയിൽ പ്രതിപാദിച്ചിട്ടുണ്ട്.

കൂടാതെ അറസ്റ്റ് ചെയ്തത് എംഎൽഎയെ ആയതിനാൽ ഈ വിവരം നിയമസഭാ സ്പീക്കറെ അറിയിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പിവി അൻവർ മറ്റ് നാല് കേസുകളിൽ പ്രതിയാണെന്നും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് അൻവറിന്റെ പ്രവർത്തിയെന്നും രാഷ്ട്രീയ സാമ്പത്തിക സ്വാധീനമുള്ള പ്രതികൾ തെളിവ് നശിപ്പിക്കുന്നതും അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നതും ഒഴിവാക്കാണ് അറസ്റ്റ് എന്നും ജാമ്യം ലഭിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ആക്രമണം നടക്കുന്ന സമയത്ത് താൻ ഓഫീസിനകത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്ന അൻവറിന്റെ പ്രതികരണം. എന്നാൽ ഇതിനെ പാടെ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്.

‘അശ്ലീല, അസഭ്യ ഭാഷാ പണ്ഡിതന്മാരോട് പോരാടും… !!! അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു…!!! നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും താൻ ധരിച്ചിട്ടില്ലെന്നും ഹണി റോസ്…!!

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല, മഞ്ജുഷയുടെ ഹർജി തള്ളി ഹൈക്കോടതി,എസ്ഐടി റിപ്പോർട്ടുകൾ ഡിഐജിക്ക് കൈമാറണം, കൊന്ന് കെട്ടിത്തൂക്കിയതാണോയെന്നും പരിശോധിക്കണം, അന്വേഷണ പുരോ​ഗതി ഹർജിക്കാരിയെ അറിയിക്കണം, വിധിയിൽ തൃപ്തിയില്ല അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും- മഞ്ജുഷ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026