BREAKING NEWS

ട്രോളി നൽകി ട്രോളിയതാണോ? സത്യപ്രതിജ്ഞയ്ക്ക് ശേഷം നിയമസഭയിലെത്തിയ രാഹുലിനും പ്രദീപിനും നൽകിയത് നീല ട്രോളി ബാ​ഗ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പുതിയ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനും യുആർ പ്രദീപിനും സ്പീക്കർ ഉപഹാരമായി നൽകിയത് നീല ട്രോളി ബാഗ്. നിയമസഭ ചട്ടങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും അടങ്ങുന്നതാണ് ഈ നീല ട്രോളി ബാഗ്. ഇതോടെ രാഹുലിനെ ട്രോളിക്കൊണ്ടു നൽകിയതാണോയിതെന്ന സംശയത്തിലാണ് പ്രതിപക്ഷവും ഭരണപക്ഷവും. എന്നാൽ നീല ട്രോളി ബാഗ് നൽകിയത് തികച്ചും യാദൃശ്ചികം മാത്രമാണെന്ന് നിയമസഭ സെക്രട്ടറിയേറ്റിന്റെ വിശദീകരണം.

‌മുൻപും എംഎൽഎമാർക്ക് ഇത്തരം ഉപഹാരങ്ങൾ നൽകാറുണ്ടെന്നാണ് നിയമസഭ സെക്രട്ടറിയ് നൽകിയ വിശദീകരണം. മുൻപേ വാങ്ങിവച്ച ബാഗുകളാണ് ഇരുവർക്കും നൽകിയത്. വിവാദങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായിരുന്നു നീല ട്രോളിബാഗ് വിവാദം. ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം നേതാക്കളുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലും മറ്റ് പ്രവർത്തകരും താമസിച്ചിരുന്ന ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീട് യാത്രയിൽ ഉപയോഗിച്ച നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയതോടെ ട്രോളി ബാഗ് വലിയൊരു രാഷ്ട്രീയ വിവാദമായി മാറി. എന്നാൽ തെളിവില്ലാത്തതിനെ തുടർന്ന് ഈ കേസ് പോലീസ് അവസാനിപ്പിക്കുകയും ചെയ്തു.

സെക്രട്ടറിയേറ്റ് വിശദീകരണം നൽകിയെങ്കിലും തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറിയ രാഹൂൽ മാങ്കൂട്ടത്തിലിനും യുആർ പ്രദീപിനും നീല ട്രോളി ബാഗ് നൽകിയത് ഒരു ‘ട്രോൾ’ ആണെന്ന രീതിയിൽ ചർച്ചയാവുകയാണിപ്പോൾ.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026