BREAKING NEWS

‘ഞങ്ങൾ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി’; മോദിയ്ക്കൊപ്പം ഫോട്ടോയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

· · 1 min read
Share: Copied!

ഫ്രാൻസ്: ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിൽ നടന്ന ഹൃദ്യമായ സംഭാഷണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ലോകനേതാക്കളുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുൻപായിരുന്നു ഇരുവരുടെയും സൗഹൃദപരമായ നിമിഷം.

നേതാക്കളുടെ നിരയിലേക്ക് എത്തിയ മോദിയെ “വീണ്ടും കണ്ടതിൽ സന്തോഷം” എന്ന് പറഞ്ഞാണ് മെലോനി സ്വാഗതം ചെയ്തത്. തുടർന്ന് ഇരുവരുടെയും സോഷ്യൽ മീഡിയ ജനപ്രീതിയെക്കുറിച്ച് മോദി പരാമർശിച്ചതോടെ, “അതെ, നമ്മൾ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡിയാണ്” എന്ന് ചിരിച്ചുകൊണ്ട് മെലോനി മറുപടി നൽകി.

ഇരുനേതാക്കളുടെയും പേരുകൾ കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചാരത്തിലായ ‘#Melodi’ ഹാഷ്‌ടാഗ് കഴിഞ്ഞ മൂന്ന് വർഷമായി വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 2023-ൽ ദുബായിൽ നടന്ന കോപ്28 ഉച്ചകോടിക്കിടെ മോദിക്കൊപ്പമുള്ള സെൽഫി “Good friends at COP28 #Melodi” എന്ന അടിക്കുറിപ്പോടെ മെലോനി പങ്കുവെച്ചതോടെയാണ് ഈ ട്രെൻഡ് കൂടുതൽ ജനപ്രീതി നേടിയത്.

കഴിഞ്ഞ മാസം മോദി റോം സന്ദർശിച്ചപ്പോൾ, ഈ ട്രെൻഡിനെ ഓർമിപ്പിക്കുന്ന തരത്തിൽ ‘മെലഡി’ ചോക്ലേറ്റിന്റെ പാക്കറ്റ് മെലോനിക്ക് സമ്മാനമായി നൽകിയതും ശ്രദ്ധ നേടിയിരുന്നു. അതിന്റെ വീഡിയോ മണിക്കൂറുകൾക്കകം കോടിക്കണക്കിന് ആളുകളാണ് കണ്ടത്.

ജി-7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ മെലോനിയുമായുള്ള ഈ സൗഹൃദ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്.

വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വെട്ടിച്ചു കടന്നുകളഞ്ഞു, പിന്നാലെ പാഞ്ഞ പോലീസ് വാഹനത്തിൽ കാർകൊണ്ട് ഇടിപ്പിച്ചു!! പിന്നാലെ വച്ചുപിടിച്ച് ഡാൻസാഫും!! ഒടുവിൽ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് വലയിൽ, കഞ്ചാവെത്തിച്ചത് ബെം​ഗളൂരുവിൽ നിന്ന്

BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026