BREAKING NEWS

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ബോഡി ബിൽഡർ കുഴഞ്ഞുവീണ് മരിച്ചു, മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോർട്ട്

· · 1 min read
Share: Copied!

പുണെയിൽ പ്രാദേശിക മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചതിനു തൊട്ടുപിന്നാലെ മറ്റൊരു മരണ വാർത്ത കൂടി. പ്രമുഖ ബ്രസീലിയൻ ബോഡി ബിൽഡറും ഫിറ്റ്നസ് രം​ഗത്തെ സംരംഭകനുമായ ഹോസെ മറ്റെയസ് കൊറെയ സിൽവ (28) ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. കൂട്ടുകാർക്കൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹോസെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതംമൂലമാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

‌ ബോഡി ബിൽഡർ എന്ന നിലയിൽ ഏറെ ആരാധകരുള്ള വ്യക്തിയായിരുന്നു ഹോസെ. സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ മത്സരിച്ചിട്ടുമുണ്ട്. അഭിഭാഷകനും ന്യുട്രീഷനിസ്റ്റും കൂടെയായിരുന്ന ഹോസെയുടെ വിയോ​ഗത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബവും ആരാധകരും.

മത്സരത്തിനിടെ നെഞ്ചുവേദന, ബാറ്റിങ് അവസാനിപ്പിച്ച് ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു; മികച്ച ഫിറ്റ്നസ് നോക്കിയിരുന്ന ഇമ്രാന്‍ പട്ടേലിന്റെ മരണകാരണം ഹൃദയാഘാതം

മാസങ്ങൾക്കിടെ ബ്രസീലിലുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. അതിശയിപ്പിക്കുന്നരീതിയിൽ വണ്ണം കുറച്ചതിനേത്തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ബോഡിബിൽഡർ മതിയുസ് പാവ്ലക് സെപ്റ്റംബറിൽ സമാനമായരീതിയിൽ മരിച്ചിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു മതിയുസിന്റെയും മരണം.

BREAKING NEWS
ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുത്ത് കാമുകന്റെ കൂടെ ജീവിക്കാൻ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു, മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാൻ കാമുകനെക്കൊണ്ട് കൈകാലുകളും വായും കെട്ടിച്ചു, 24 മണിക്കൂറിനുള്ളിൽ കൊലപാതകം തെളിയിച്ച് പോലീസ്, ഭാര്യയും കാമുകനും പ്രായപൂർത്തിയാകാത്ത സഹായിയും അറ...
21 Oct 2026
BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026