BREAKING NEWS

ജഡ്ജിമാരെ വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ അധിക്ഷേപിക്കാൻ പൗരന് അവകാശമില്ല….!! ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരേ സൈബ‍ർ ആക്രമണം…!!! ഫെസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്…

· · 1 min read
Share: Copied!

കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ പി.കെ.സുരേഷ് കുമാർ എന്നയാളിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ദേവൻ രാമചന്ദ്രനെതിരെ നടന്ന സൈബർ ആക്രമണത്തിനു നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കൊച്ചി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണം തുടരുന്നതിനിടെ സുരേഷ് കുമാറിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിക്കുകയായിരുന്നു.

പൊലീസ് കേസ് എടുത്തതിനു ശേഷവും ദേവൻ രാമചന്ദ്രനെതിരെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റുകൾ വന്നിരുന്നുവെന്നാണ് പരാതിക്കാരൻ പറയുന്നത്. വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ കോടതി ജഡ്ജിമാരെ അധിഷേപിക്കാൻ പൗരന് നിയമം അനുവാദം നൽകുന്നില്ലെന്നും പി.കെ. സുരേഷ് കുമാറിനെതിരെ കർശന നിയമ നടപടി ഉടൻ വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

സൈബ‍ർ അധിക്ഷേപത്തിൻ്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക‍‍ർശന നടപടി സ്വീകരിച്ചു വരികയാണ് കേരള പൊലീസ്. നടി ഹണി റോസിനെ അധിക്ഷേപിച്ച നിരവധി പേ‍ർക്കെതിരേ കേസെടുക്കുകയും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തി ജയിലലടയ്ക്കുകയും ചെയ്തിരുന്നു. ഒറ്റ ദിവസം കൊണ്ട് തന്ത്രപരമായ നീക്കത്തിലൂടെയാണ് ബോബി കസ്റ്റഡിയിൽ ആയത്. പൊലീസ് കയ്യടി നേടുകയും ചെയ്തു.

മകന്റെ ഉപദ്രവം സഹിക്കവയ്യാതെ കേസുകൊടുത്തു, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പിതാവിനെ കഴുത്തുഞെരിച്ചും വടികൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി, കൊല്ലം സ്വദേശിക്കു ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും, ശിക്ഷ പ്രതിക്ക് മാനസികരോഗമുണ്ടെന്ന എതിർഭാ​ഗത്തിന്റെ വാദം തള്ളി

നഗ്നചിത്രങ്ങൾ കാട്ടി കാറിലും പൊതുസ്ഥലത്തും സ്കൂളിലും വീട്ടിലു വച്ച് പീഡനം…!! ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പിതാവിൻ്റെ സുഹൃത്തുക്കളും…, പിതാവിൻ്റെ ഫോൺവഴി പരിചയപ്പെട്ടത് 40 പേർ…!! ആളുകളെ അറിയാമെങ്കിലും പെൺകുട്ടിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല- മഹിളാ മന്ദിരത്തിലേക്ക് മാറ്റി

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026