CINEMA

ചിരഞ്ജീവി- ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

· · 1 min read
Share: Copied!

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് എസ്എൽവി സിനിമാസിൻ്റെ ബാനറിൽ സുധാകർ ചെറുകുറിയാണ്. യുനാനിമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തെലുങ്ക് താരം നാനി ആണ് ചിത്രം അവതരിപ്പിക്കുന്നത്. നാനി നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ദസറ ഒരുക്കികൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ശ്രീകാന്ത് ഒഡേല. ചിരഞ്ജീവിയുടെ കടുത്ത ആരാധകനായ ശ്രീകാന്ത് ഒഡേല ഒരുക്കാൻ പോകുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്.

ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ തീവ്രത അറിയിക്കുന്ന ഔദ്യോഗിക പോസ്റ്ററാണ് അണിയറ പ്രവർത്തകർ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ശക്തമായ സ്വഭാവവും പ്രമേയവും സൂചിപ്പിക്കുന്ന ചുവന്ന തീമിലുള്ള പോസ്റ്റർ ചിത്രത്തിൽ വയലൻസിനുള്ള പ്രാധാന്യവും സൂചിപ്പിക്കുന്നുണ്ട്. അതിനൊപ്പം പോസ്റ്ററിൽ കാണപ്പെടുന്ന “അക്രമത്തിൽ അയാൾ തന്റെ സമാധാനം കണ്ടെത്തുന്നു” എന്ന വാക്കുകൾ, ചിരഞ്ജീവി അവതരിപ്പിക്കുന്ന ഉഗ്രവും ആകർഷകവുമായ കഥാപാത്രത്തെ കൂടുതൽ അടിവരയിടുന്നുണ്ട്. ആവേശകരമായ ഒരു മെഗാ മാസ്സ് സിനിമാനുഭവമാണ് ഈ കൂട്ടുകെട്ട് വാഗ്ദാനം ചെയ്യുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായിരിക്കും ഇത്.

നാനി നായകനാകുന്ന ‘ദി പാരഡൈസ്’ എന്ന തന്റെ രണ്ടാമത്തെ ചിത്രം പൂർത്തിയാക്കിയതിന് ശേഷം, ശ്രീകാന്ത് ഒഡേല ഈ ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വൈകാതെ പുറത്തു വിടും. രചന- സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാണം- സുധാകർ ചെറുകുറി ബാനർ- എസ്എൽവി സിനിമാസ്, അവതരണം- യുനാനിമസ് പ്രൊഡക്ഷൻസ്, നാനി, പിആർഒ- ശബരി

BREAKING NEWS
നിരവധി റെസ്റ്റോറന്റുകളുടെ ഉടമ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവം; ഒളിവിലായിരുന്ന ഇൻഫ്ളുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ; ’ഞാൻ നിരപരാധിയാണ്; ശിവ ശർമ്മയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു, അതാവും ആത്മഹത്യയ്ക്ക് കാരണം’
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താം... പക്ഷെ നിങ്ങൾ‍ പട്ടിണി കിടക്കണം, നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കരുത്... ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയത് 190 കുട്ടികളുടെയുൾപ്പെടെ 191 മൃതദേഹങ്ങൾ!! സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ
21 Oct 2026
BREAKING NEWS
കുടുംബം നിശ്ചയിച്ച വിവാ​ഹത്തിൽ നിന്ന് പിന്മാറി താൻ സ്നേ​ഹിക്കുന്നയാളെ വിവാഹം ചെയ്തുതരണമെന്ന് 19 കാരി, എതിർത്തിട്ടും വകവച്ചില്ല ഉറങ്ങിക്കിടന്ന മകളുടെ തലയ്ക്ക് വെടിയുതിർന്ന് പിതാവ്, ​ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ!! മകളെ കൊല്ലാൻ ശ്രമിച്ചുവെന്ന് മാതാവിന്റെ പരാതി, പിതാവ് അറസ്റ്റിൽ
21 Oct 2026