BREAKING NEWS

ചതിച്ചത് വെൽക്കം ഡ്രിങ്ക്സ്? എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തത്തിനു കാരണം ​ഗൃഹപ്രവേശത്തിനു നൽകിയ കുടിവെള്ളമെന്നു സംശയം, 40ലതികം പേർക്ക് രോ​ഗ ലക്ഷണങ്ങൾ, രണ്ടുപേരുടെ നില ​ഗു​രുതരം, രോ​ഗം ബാധിച്ചവരിലേറെയും ചടങ്ങിനെത്തിയവർ

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ കാരണം ഒരു ഗൃഹപ്രവേശ ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്ന സംശയത്തിൽ ആരോ​ഗ്യവകുപ്പ്. ഈ പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം 13ൽ നിന്ന് 29 ആയി ഉയർന്നതോടെയാണ് ഇത്തരം സംശയത്തിലേക്ക് ആരോ​ഗ്യവകുപ്പ് എത്തിയത്. മാത്രമല്ല രോ​ഗം പിടിപെട്ടതിലേറെപ്പേരും ​ഗൃഹപ്രവേശ ചടങ്ങിനെത്തിയവരായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 2 പേരുടെ നില ഗുരുതരമാണ്. 40ലധികം പേർക്ക് രോഗലക്ഷണങ്ങളുണ്ട്.

മഞ്ഞപ്പിത്തം ഏറ്റവും കൂടുതൽ പടർന്നു പിടിച്ച കളമശേരി നഗരസഭയിലെ 10, 12, 13 വാർഡുകളായ പെരിങ്ങഴ, എച്ച്എംടി എസ്റ്റേറ്റ്, കുറുപ്ര എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഈ മാസം 17 ന് നടന്ന ഒരു ഗൃഹപ്രവേശ ചടങ്ങിൽ വെൽക്കം ഡ്രിങ്ക് ആയി നൽകിയ വെള്ളത്തിൽ നിന്നാണോ രോഗം പടർന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിക്കുന്നത്. രോഗം ബാധിച്ചവരിലേറെയും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു എന്നാണ് വിവരം. രോഗം പിന്നീട് ഇവരിൽനിന്നു മറ്റുള്ളവരിലേക്ക് പടരുകയായിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്തവർ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു തുടങ്ങിയ കാര്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.
കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കും…!! പകരം സുഹൃത്തിന്റെ കാമുകിയെ എത്തിക്കും..!! സ്വകാര്യ വീഡിയോകൾ കാണിച്ച് ഭീഷണി.. പങ്കാളികളെ കൈമാറുന്ന സംഘം പിടിയിൽ…

മഞ്ഞപ്പിത്തം പടർന്ന സാഹചര്യത്തിൽ ശനിയാഴ്ച കളമശേരി എച്ച്എംടി കോളനി എൽപി സ്കൂളിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. വാർഡിലെ മുഴുവൻ പേരെയും പരിശോധിക്കുക, ബോധവത്കരണം നടത്തുക തുടങ്ങിയവയാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ മറ്റു വാർഡുകളിലും ക്യാംപുകൾ സംഘടിപ്പിക്കും. കൂടാതെ മൂന്ന് വാർഡുകളിലേയും കിണറുകളിലും മറ്റ് ജലസ്രോതസുകളിലുമുള്ള വെള്ളം പരിശോധിക്കൽ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ഐസും ശീതള പാനീയങ്ങളും വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലെല്ലാം പരിശോധനകൾ തുടങ്ങിയവയും നടക്കുന്നുണ്ട്.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026