BREAKING NEWS

ഗ്യാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീണു…!! ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്..!! അപകടം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെ…, വീണത് 20 അടി താഴ്ചയിലേക്ക്

· · 1 min read
Share: Copied!

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയ്ക്കിടയിൽ ഉണ്ടായ അപകടത്തിൽ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതര പരുക്ക്. ഗ്യാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ് എംഎൽഎയ്ക്ക് ഗുരുതര പരുക്കേറ്റത്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.

മുഖം കുത്തിയാണ് ഉമാ തോമസ് എംഎൽഎ വീണത്. മൂക്കിൽ നിന്നും വായിൽ നിന്നും അമിതമായി രക്തം വരുന്നുണ്ടായിരുന്നു. വീഴ്ചയിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. അതേസമയം, നൃത്തപരിപാടി ആരംഭിച്ചിട്ടുണ്ട്.

പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് എംഎല്‍എ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. അപകടം നടന്ന ഉടന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.

എല്ലാവര്‍ക്കും നല്ലതുവരട്ടെ! യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാന്‍; യാത്രയാക്കാന്‍ എത്താതെ മുഖ്യമന്ത്രി; ടാറ്റ കൊടുത്ത് എസ്എഫ്‌ഐ

BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026
BREAKING NEWS
അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇ.ഡി, രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടുന്നു
04 Nov 2026
BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026