India

ക്ഷേത്രത്തില്‍ കയറുന്നതിന് മുമ്പ് പുണ്യസ്നാനത്തിനായ് നദിയിലിറങ്ങി, ഒരു കുടുംബത്തിലെ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

ഹൈദരാബാദ്: തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ ഗോദാവരി നദിയില്‍ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു. പുണ്യസ്നാനത്തിന് വേണ്ടി നദിയിലിറങ്ങിയ യുവാക്കളാണ് മരിച്ചത്. അഞ്ചുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഹൈദരാബാദില്‍ നിന്ന് ക്ഷേത്ര നഗരമായ ബസറില്‍ എത്തിയതിനിടെയാണ് ദാരുണമായ സംഭവം.

ഒരു കുടുംബത്തിലെ 18 പേരാണ് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വേണ്ടി ബസറില്‍ എത്തിയത്. ക്ഷേത്രത്തില്‍ പോകുന്നതിന് മുമ്പ് ആചാരപ്രകാരം പുണ്യസ്നാനത്തിന് വേണ്ടി നദിയിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. നദിയിലെ ആഴത്തിനെ പറ്റി യുവാക്കള്‍ക്ക് ധാരണയില്ലായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. കരയില്‍ നില്‍ക്കുകയായിരുന്ന മറ്റ് കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയാണ് മൃതശരീരങ്ങള്‍ പുറത്തെടുത്തത്.

BREAKING NEWS
CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്‌ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം - ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്
16 Oct 2026
BREAKING NEWS
"അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ"- പോലീസിനോട് ദീപ്കെ
16 Oct 2026
BREAKING NEWS
'എന്റെ മൂന്ന് ചെറിയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം, പ്രായമായ മാതാപിതാക്കളുണ്ടെന്ന് പ്രതികൾ'!! ഭർത്താവിനെ കഴുത്തുഞെരിച്ച് കൊന്നിട്ട് പാമ്പുകടിയേറ്റു മരിച്ചതായി വരുത്തിത്തീർക്കാൻ ശ്രമം, ഭാര്യയ്ക്കും കാമുകനും വധശിക്ഷ- നിർണായകമായത് ഇരുവരും തമ്മിലുള്ള 50ലധികം ഫോൺ കോളുകൾ
16 Oct 2026
BREAKING NEWS
ദേശീയ പതാകയേന്തി അണിനിരന്ന് സിജെപി; ’തിരംഗാ മാർച്ച് നടത്തരുതെന്ന മുന്നറിയിപ്പ് ലംഘിച്ചു’, തടഞ്ഞ് പോലീസ്, സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ കസ്റ്റഡിയിൽ
16 Oct 2026