BREAKING NEWS

ക്രിസ്മസിനു കേരളം കുടിച്ചുവറ്റിച്ചത് 152.06 കോടിരൂപയുടെ മദ്യം, മുന്നിൽ ചാലക്കുടി

· · 1 min read
Share: Copied!

തിരുവനന്തപുരം∙ ക്രിസ്മസ് ദിനത്തിലും അതിന്റെ തലേന്നുമായി കേരളം കുടിച്ചുവറ്റിച്ചത് 152.06 കോടിരൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. ബവ്റിജസ് കോർപറേഷൻ നടത്തിയ മദ്യവിൽപനയുടെ കണക്കാണിത്. 24ന് 97.42 കോടിരൂപയുടെ മദ്യവും 25ന് 54.64 കോടിരൂപയുടെ മദ്യവും വിറ്റു. കഴിഞ്ഞ വർഷം 24ന് 71 കോടിരൂപയുടെയും 25ന് 51.14 കോടിരൂപയുടെയും മദ്യമാണ് വിറ്റത്. ഇതോടെ ഇത്തവണ ബവ്കോ റെക്കോർഡിട്ടു.

24ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ബവ്റിജസ് കോർപറേഷന്റെ ചാലക്കുടിയിലെ ഷോപ്പിലാണ്. 78 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ വിറ്റത്. ചങ്ങനാശേരിയിൽ 66.88 ലക്ഷംരൂപയുടെയും തിരുവനന്തപുരത്തെ പഴയഉച്ചക്കടയിൽ 64.15ലക്ഷംരൂപയുടെയും മദ്യ വിൽപ്പന നടന്നു.

BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026
BREAKING NEWS
അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇ.ഡി, രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടുന്നു
04 Nov 2026
BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026