BREAKING NEWS

കുടുംബ വഴക്കിനിടെ മരിക്കാനായി കുട്ടിയെയും പിടിച്ച് പുറത്തിറങ്ങി, പിന്നാലെ അഞ്ചുവയസുകാരിയെ കനാലിലേക്ക് എറിഞ്ഞ് പിതാവ്, കുട്ടിയെ രക്ഷിച്ചത് തടിച്ചുകൂടിയ നാട്ടുകാര്‍, 41 കാരന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

പത്തനംതിട്ട: കുടുംബ വഴക്കിനിടെ അഞ്ചു വയസ്സുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു(41) നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ ഭാര്യയുമായിട്ടും മറ്റും വഴക്കുണ്ടാക്കി തന്റെ അഞ്ചുവയസ്സുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞ് പുറത്തേക്ക് പോയി വീടിനു സമീപത്തുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. സംഭവസമയം അവിടെ കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.

തുടര്‍ന്ന് കൂടല്‍ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കുകയും പോലീസ് ചൊവ്വാഴ്ച ഉച്ചയോടെ ഷിജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടേത് രണ്ടാം വിവാഹമാണ്. കൂടല്‍ എസ് എച്ച് ഒ സുധീര്‍, എസ് ഐ അനില്‍, സീനിയര്‍ സി പി ഒമാരായ രാജേഷ്, സുനില്‍, സി പി ഒമാരായ ഫഹദ്, ഹരിദാസ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026