BREAKING NEWS

കാസർ​ഗോഡ് അറസ്റ്റിലായ ബം​ഗ്ലാദേശ് പൗരൻ കൊടുംകുറ്റവാളി, അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അം​ഗം, തീവ്രവാദിസംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവർത്തകൻ, ബോംബ് സ്ഫോടനക്കേസ് പ്രതി, കേരളത്തിൽ താമസിച്ചത് കെട്ടിട നിർമാണത്തൊഴിലാളി എന്ന വ്യാജേന

· · 1 min read
Share: Copied!

പടന്നക്കാട്: കാസർ​ഗോഡ് അറസ്റ്റിലായ ബംഗ്ലാദേശ് പൗരൻ കൊടുംകുറ്റവാളിയും തീവ്രവാദ പ്രവർത്തകനുമെന്ന് അന്വേഷണസംഘം. കഴിഞ്ഞദിവസം അറസ്റ്റിലായ എംബി ഷാദ് ഷെയ്ഖ് അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശി തീവ്രവാദിസംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവർത്തകനുമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ആറുവർഷമായി കാസർ​ഗോഡ് ജില്ല കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ്കാസർ​ഗോഡ് പടന്നക്കാടു നിന്ന് അസം പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇറസ്റ്റിനു ശേഷമാണ് കാസർ​ഗോഡ്പോലീസിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അസമിൽ നിരവധി ബോംബ്‌ സ്‌ഫോടനക്കേസുകളിലടക്കം ഇയാൾ പ്രതിയാണ്.

കെട്ടിട നിർമാണത്തൊഴിലാളി എന്ന വ്യാജേനയാണ് ഷാദ് ഷെയ്ഖ് ഓരോരുത്തരുമായി ഇടപെട്ടിരുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് ഒരു ദേശസാൽകൃതബാങ്കിൽ അക്കൗണ്ടുമെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് എവിടെ നിന്നാണ് സഹായം ലഭിച്ചത് എന്നതിനെപറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഉദുമ, കാസർ​ഗോഡ് ടൗൺ, പടന്നക്കാട് മേഖലകളിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അമ്മുവിന്റെ മരണം വാരിയെല്ലുകൾ പൊട്ടി, തലച്ചോറിലും തലയോട്ടിയുടെ രണ്ടുഭാ​ഗങ്ങളിലും രക്തം വാർന്ന്, പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം, പ്രതികളുമായി ചേർന്ന് പ്രൊഫസർ അമ്മുവിനെ മാനസീകമായി പീഡിപ്പിച്ചതായി പരാതി

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026