BREAKING NEWS

കാനഡ പ്രതിസന്ധി: കഠിനമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്…!!! ട്രൂഡോയുടെ വിശ്വസ്തയായ മന്ത്രി രാജിവച്ചു..!!!

· · 1 min read
Share: Copied!

ഒട്ടാവ: കാനഡയിൽ സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്ത മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. ധനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് ആണ് മന്ത്രിസഭയിൽനിന്ന് രാജിവച്ചത്. സാമ്പത്തിക പ്രതിസന്ധി, യുഎസുമായും ഇന്ത്യയുമായുള്ള നയതന്ത്ര തർക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണു രാജി. പാർട്ടി അതിന്റെ കഠിനമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ട്രൂഡോ പറ‍ഞ്ഞു. ഭാവി പരിപാടികൾ അദ്ദേഹം വിശദീകരിച്ചില്ല. തിരഞ്ഞെടുപ്പ് നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.

ധനമന്ത്രിസ്ഥാനം ഒഴിയണമെന്നും മന്ത്രിസഭയിൽ മറ്റൊരു പദവി നൽകാമെന്നും ട്രൂഡോ പറഞ്ഞതായി ക്രിസ്റ്റിയ പറഞ്ഞു. ട്രൂഡോയുമായി കുറച്ചു നാളായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും രാജ്യത്തിനുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ക്രിസ്റ്റിയ രാജിക്കത്തിൽ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ സത്യസന്ധമായ മാർഗം രാജിയാണ്. രാജ്യം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ഡോണൾഡ് ട്രംപ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക നയങ്ങളും നിയന്ത്രണങ്ങളും കാനഡയ്ക്കു ഭീഷണിയാണ്. ശക്തിയോടെ, ഒറ്റക്കെട്ടായി നിന്നാൽ രാജ്യം വിജയിക്കുമെന്നും അവർ വ്യക്തമാക്കി. മാധ്യമപ്രവർത്തകയായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് 2013 ലാണ് പാർലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷത്തിനു ശേഷം ട്രൂഡോ മന്ത്രിസഭയിലെ അംഗമായി.

റോഡുകളിലെ അപകടം കുറയ്ക്കാൻ മന്ത്രി മുന്നിട്ടിറങ്ങുന്നു..!! കെ.എസ്.ആർ.ടി.സി അപകടമുക്തമാക്കും..!! സ്വിഫ്റ്റ് ഡ്രൈവർമാർക്ക് പ്രത്യേക ക്ലാസ്..!!! സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് എൻഒസി…!!!

BREAKING NEWS
മോഷ്ടിച്ച മൊബൈൽഫോണിൽ നിന്നും വ്യാജ ഓർഡർ നല്കി!! കടയുടമയുടെ നിർദേശപ്രകാരം സാധനവുമായി പോയ ഓട്ടോക്കാരനെ പറ്റിച്ച് 14,700 രൂപ കൈക്കലാക്കി; വിളിക്കുമ്പോളോക്കെ ഫോൺ സ്വിച്ച് ഓഫ്; തുടരെ വിളിച്ചപ്പോൾ എടുത്തത് ഫോണിന്റെ യഥാർത്ഥ ഉടമ!
22 Oct 2026
BREAKING NEWS
പാറശ്ശാലയിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി; മണ്ണിടിച്ചിലിനെത്തുടർന്ന് നിരവധി ട്രെയിനുകൾ വൈകുന്നു, ചിലത് റദ്ദാക്കി
22 Oct 2026
BREAKING NEWS
’ജന്തർ മന്തറിൽ ഇനി സമരം ചെയ്യില്ല; ക്രമസമാധാനം തകർക്കില്ല’; ഉറപ്പുനൽകി സിജെപി നേതാക്കൾ; കോടതിയിൽ മാപ്പപേക്ഷിച്ചു, സൗരവ് ദാസും അശുതോഷ് റാങ്കയും തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി
22 Oct 2026
BREAKING NEWS
കട്ടപ്പന മാർക്കറ്റ് ജങ്ഷനിൽ കുടുംബത്തോടൊപ്പം നടന്നു പോകവെ യുവതിയെ ഉപദ്രവിക്കാൻ ശ്രമം; മാതാപിതാക്കൾ ഒപ്പമുണ്ടെന്ന് മനസ്സിലാക്കിയതോടെ മദ്യലഹരിയിലായിരുന്ന പ്രതി ഓടി; ഒരുകിലോമീറ്ററോളം പിന്തുടർന്ന് പ്രതിയെ പിടികൂടി യുവതി
22 Oct 2026