BREAKING NEWS

കാക്കക്കൂട്ടിൽ നിന്നൊരു സ്വർണവള, കാക്ക കൊത്തി പോയ സ്വർണ വള തിരികെ കിട്ടിയത് 3 വർഷത്തിനുശേഷം

· · 1 min read
Share: Copied!

മഞ്ചേരി:  കാത്തുസൂക്ഷിച്ച സ്വർണവള കാക്ക കൊത്തിക്കൊണ്ടു പോയെങ്കിലും 3 വർഷത്തിനു ശേഷം കാക്കക്കൂട്ടിൽ നിന്നു തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സുരേഷും കുടുംബവും. അലങ്കരിക്കാനെന്ന പോലെ കൂട്ടിൽ വച്ചിരിക്കുകയായിരുന്നു മൂന്ന് കഷ്ണങ്ങളാക്കിയ വള.

മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തിൽ സുരേഷിന്റെ മരുമകൾ ഹരിത ശരത്തിന്റെ വളയാണ് 2022 ഫെബ്രുവരി 24ന് കാക്ക കൊത്തിക്കൊണ്ടു പോയത്. വീട്ടിലെ കുളിമുറിയ്ക്കു സമീപം ‍അലക്കുമ്പോൾ കല്ലിൽ ഊരി വച്ചതായിരുന്നു. വിവാഹ നിശ്ചയത്തിനു ശരത് അണിയച്ചതായിരുന്നു ഒന്നര പവൻ തൂക്കം വരുന്ന സ്വർണ വള. ഹരിതയുടെ കണ്ണുവെട്ടിച്ച് കാക്ക വള കൊത്തിക്കൊണ്ടു പോയി. വീട്ടുകാർ ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ മാസം മാങ്ങ പറിക്കാൻ കയറിയപ്പോൾ നാട്ടുകാരനായ ചെറുപള്ളി അൻവർ സാദത്തിനു മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങൾ കൂട്ടിൽ നിന്നു ലഭിച്ചത്.

ഉടമയെ കണ്ടെത്തി തിരിച്ചേൽപിക്കാൻ തൃക്കലങ്ങോട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി.ബാബുരാജിനെ അറിയിച്ചു. വള കിട്ടിയ വിവരം അറിയിച്ച് വായനശാലയിൽ മേയിൽ നോട്ടിസ് പ്രദർശിപ്പിച്ചു. തെളിവു സഹിതം വരുന്നവർക്ക് വള നൽകുമെന്നായിരുന്നു അറിയിപ്പ്. വിവരം സുരേഷിന്റെ അടുക്കലെത്തി. വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജ്വല്ലറിയിലെ ബിൽ, വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആൽബം തുടങ്ങിയവ തെളിവായി നൽകി കഴിഞ്ഞ ദിവസം വള തിരിച്ചു വാങ്ങി.

BREAKING NEWS
നാലുവർഷത്തെ പ്രണയം, ഇടയ്ക്കിടെ വഴക്ക്... വിവാഹത്തിനു മുൻപ് ഭാവി കാര്യങ്ങൾ സംസാരിക്കാനെന്നു പറഞ്ഞ് ഗോകാക് വെള്ളച്ചാട്ടത്തിലെത്തിച്ചു, തർക്കത്തിനൊടുവിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു, എസ്എസ്ബി കോൺസ്റ്റബിൾ അറസ്റ്റിൽ
07 Nov 2026
BREAKING NEWS
അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും... മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവ...
07 Nov 2026
BREAKING NEWS
ബസ് പരിശോധിക്കാൻ എക്സൈസ് എത്തി; അതിനിടെ ഒരു യുവാവ് വണ്ടിയിൽ നിന്നിറങ്ങി പുഴയിലേയ്ക്ക് ചാടി, നീന്തി രക്ഷപ്പെടാൻ ശ്രമം; പോലീസ് മറുകരയിലെത്തിയതോടെ പുഴയുടെ നടുവിലുള്ള പാറക്കല്ലിൽ കയറി, തലയിടിച്ച് മരിക്കുമെന്ന് ഭീഷണി; സാഹസീകമായി പിടികൂടി; 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
07 Nov 2026
BREAKING NEWS
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
07 Nov 2026