Kerala

കരമനയിലെ ദമ്പതികളുടെ ആത്മഹത്യ: ബാങ്കിന് മുന്നിലെ സമരം വിജയിച്ചു; വായ്‌പ എഴുതി തള്ളാമെന്ന് എസ്ബിഐ ഉറപ്പുനൽകി

· · 1 min read
Share: Copied!

തിരുവനന്തപുരം: കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു. മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്‌ഡിപി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്ബിഐ ഉറപ്പ് നൽകി. ഇക്കാര്യം ഇവർ രേഖാമൂലം എഴുതി നൽകി.

കോടികളുടെ കടബാധ്യതയെ തുടർന്ന് കരമന കാട്ടാൻവിള സ്വദേശികളായ സതീശനും ബിന്ദുവും ഇന്നലെയാണ് ജീവനൊടുക്കിയത്. ബിന്ദുവിനെ കഴുത്തറുത്ത നിലയിലും സതീശനെ തൂങ്ങിമരിച്ച നിലയിലുമാണ് ഇന്നലെ കണ്ടെത്തിയത്. കരാറുകാരനായിരുന്നു സതീശൻ. ഇദ്ദേഹത്തിന് കോടികളുടെ കടബാധ്യതയുണ്ടായിരുന്നു. എസ്ബിഐയിൽ നിന്ന് വീടും സ്ഥലവും ജപ്തി ചെയ്യാൻ മൂന്ന് തവണ ഉദ്യോഗസ്ഥർ എത്തിയിരുന്നു. കടബാധ്യതയെ തുടർന്ന് ഓട്ടോറിക്ഷ ഓടിച്ചാണ് സതീശൻ ജീവിച്ചിരുന്നത്.

ദമ്പതികളുടെ മരണ വിവരമറിഞ്ഞ് സംഘടിച്ചെത്തിയ ബന്ധുക്കളും നാട്ടുകാരും സമുദായംഗങ്ങളും ഇന്ന് രാവിലെ മുതൽ ബാങ്കിന് മുന്നിൽ സമരം ചെയ്യുകയായിരുന്നു. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം  രണ്ടുപേരുടെയും മൃതദേഹങ്ങൾ ബാങ്കിന് മുന്നിലെത്തിച്ച് സമരം തുടർന്നു. കനത്ത മഴയിൽ ടാർപ്പോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് മൃതദേഹവുമായി പ്രതിഷേധം തുടർന്നത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഉദ്യോഗസ്ഥരും സമുദായ നേതാക്കളും തമ്മിൽ ചർച്ച നടന്നത്. 20 ദിവസത്തിനുള്ളിൽ മരണപ്പെട്ടവരുടെ വായ്പാ ബാധ്യത എഴുതിത്തള്ളാമെന്ന് എസ്ബിഐ രേഖാമൂലം എഴുതി നൽകി. ഇതോടെ സമരം അവസാനിപ്പിച്ച് മൃതദേഹങ്ങൾ സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോയി.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026