BREAKING NEWS

കയറിയതുപോലെ തിരിച്ചിറങ്ങി ‘പൊന്ന്’: 12 ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ; പവന് 56,680 രൂപയായി

· · 1 min read
Share: Copied!

കൊ​ച്ചി: കയറിയതുപോലെ തന്നെ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 1,080 രൂ​പ​യും ഗ്രാ​മി​ന് 135 രൂ​പ​യും കുറഞ്ഞ് 56,680 രൂ​പ​യായി. ഗ്രാ​മി​ന് 7,085 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 110 രൂ​പ ഇ​ടി​ഞ്ഞ് 5,840 രൂ​പ​യി​ലെ​ത്തി.

ഈ ​മാ​സ​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ റോക്കറ്റ വേ​ഗത്തിലായിരുന്നു സ്വർണത്തിന്റെ കുതിപ്പ്, 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ർ​ണ​വി​ല. ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്നു. പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച പ​വ​ന് 680 രൂ​പ വ​ർ​ധി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ​യും തി​ങ്ക​ളാ​ഴ്ച 440 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ 12 ദി​വ​സ​ത്തി​നി​ടെ പ​വ​ന് കു​റ​ഞ്ഞ​ത് 2,960 രൂ​പ​യാ​ണ്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ർ​ണ​വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം ഔ​ൺ​സി​ന് 2,790 ഡോ​ള​ർ എ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് തൊ​ട്ട രാ​ജ്യാ​ന്ത​ര വി​ല തി​ങ്ക​ളാ​ഴ്ച 2,669 ഡോ​ള​റി​ലേ​ക്ക് താ​ഴ്ന്നി​രു​ന്നു.

ഇ​ന്ന് വി​പ​ണി ആ​രം​ഭി​ച്ച​പ്പോ​ൾ 2,611 ഡോ​ള​റി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ സ്വ​ർ​ണം നി​ല​വി​ൽ 2,619 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യി​ലും ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഗ്രാ​മി​ന് ര​ണ്ടു​രൂ​പ കു​റ​ഞ്ഞ് 97 രൂ​പ​യി​ലെ​ത്തി.

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026