BREAKING NEWS

‘കട്ടൻചായയും പരിപ്പുവടയും’, പണികിട്ടിയത് ഡി​സി ബു​ക്സിന്; പ​ബ്ലി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി എബി ശ്രീ​കു​മാ​റി​ന് സസ്പെൻഷൻ, നടപടി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തിൽ

· · 1 min read
Share: Copied!

കോ​ട്ട​യം: ഇപി ​ജ​യ​രാ​ജ​ൻറെ ആ​ത്മ​ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ഡി​സി ബു​ക്സി​ൽ ന​ട​പ​ടി. ഡി​സി ബു​ക്സ് പ​ബ്ലി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി എബി ​ശ്രീ​കു​മാ​റി​ന് സ​സ്പെ​ൻഷൻ. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടിയെ​ന്നാ​ണ് സൂ​ച​ന.

വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി ര​വി​യു​ടെ മൊ​ഴി പോ​ലീ​സ് നേരത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പു​സ്ത​കം വ​രു​ന്നു എ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റും 170ൽ ​അ​ധി​കം​വ​രു​ന്ന പേ​ജു​ക​ളു​ടെ പി​ഡി​എ​ഫും എ​ങ്ങ​നെ പു​റ​ത്തു​വ​ന്നു​വെ​ന്ന് അ​റി​യി​ല്ലെ​ന്നും ഡി​സി ര​വി അ​ന്വേ​ഷ​ണ സം​ഘ​ത്തിനു മൊഴി നൽകിയിരുന്നു. ഇതോടെ ഇപി ജയ​രാ​ജ​നും ഡി​സി ബു​ക്‌​സും ത​മ്മി​ൽ ക​രാ​റു​ണ്ടോ​യെ​ന്ന കാ​ര്യ​മാ​ണ് പ്ര​ധാ​ന​മാ​യും പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്.

എന്നാൽ ജ​യ​രാ​ജ​നു​മാ​യി വാ​ക്കാ​ൽ ക​രാ​ർ ഉ​ണ്ടെ​ന്ന് ര​വി ഡി​സി മൊ​ഴി ന​ൽ​കി​യി​രു​ന്നു. കോ​ട്ട​യം ഡി​വൈ​എ​സ്‍​പി കെ.ജി​ അ​നീ​ഷാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്നു ത​ന്നെ ഡി​ജി​പി​ക്ക് കൈ​മാ​റും. ചേ​ല​ക്ക​ര, വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളിം​ഗ് ദി​ന​ത്തി​ലാ​ണ് ഇപി ജ​യ​രാ​ജ​ൻറെ ആ​ത്മ​ക​ഥ​യി​ലേ​തെ​ന്ന് പ​റ​ഞ്ഞു​ള്ള പു​സ്ത​ക​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ പു​റ​ത്തെ​ത്തി​യ​ത്. ഇത് ഏറെ വിവാദമായിരുന്നു.

BREAKING NEWS
അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ; മകൻ തുറന്നുകയറിയപ്പോൾ മാതാപിതാക്കൾ വെട്ടേറ്റ് മരിച്ചനിലയിൽ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം
27 Nov 2026
BREAKING NEWS
ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മോഷ്ടാക്കള്‍
27 Nov 2026
BREAKING NEWS
നിരന്തരം മൊബൈല്‍ ഉപയോഗവും റീല്‍സ് ചിത്രീകരണവും, സഹികെട്ട് 14 കാരിയെ തല്ലിക്കൊന്ന് മാതാപിതാക്കള്‍, മൃതദേഹം ക്വാറിയിൽ തള്ളി
27 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് വിളക്ക് കത്തിച്ച് പൂജ, ശംഖു വിളിച്ച് ആരതി ഉഴിഞ്ഞു, നടപടിയെടുക്കാന്‍ ഉത്തരവിട്ട് റെയിൽവേ
27 Nov 2026