BREAKING NEWS

കടം വാങ്ങിയ 20,000 രൂപ തിരികെ കൊടുത്തില്ല, തർക്കത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്

· · 1 min read
Share: Copied!

കൊല്ലം: മൈലാപൂരിൽ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശിയായ റിയാസാണ് (36) മരിച്ചത്. അറുപത്തിയഞ്ചു ശതമാനം പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. സുഹൃത്തുക്കളിൽ നിന്ന് കടമായി വാങ്ങിയ ഇരുപതിനായിരം രൂപ തിരികെ നൽകാത്തതിന്റെ പേരിലാണ് റിയാസിന്റെ ദേഹത്ത് പൊട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

നവംബർ ഇരുപത്തിയാറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരിച്ച റിയാസ് സുഹൃത്തുക്കളായ തുഫൈൽ, ഷഫീഖ് എന്നിവരിൽ നിന്നാണ് ഇരുപതിനായിരം രൂപ കടംവാങ്ങിയിരുന്നു. പണം തിരിച്ചുകൊടുക്കാത്തതിന്റെ പേരിൽ സുഹൃത്തുക്കൾ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് റിയാസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ കുറച്ചുനാളുകളായി റിയാസ് സ്ഥലത്തുണ്ടായിരുന്നില്ല. വിവിധ ആരാധനാലയങ്ങളിൽ പോയി തിരികെയെത്തിയ ദിവസം സുഹൃത്തുക്കള്‍ ചേർന്ന് യുവാവിനെ അപായപ്പെടുത്തുകയായിരുന്നു.

ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയ റിയാസിനെ തർക്കങ്ങൾക്കൊടുവിൽ തീകൊളുത്തുന്ന ദൃശ്യം പുറത്തുവന്നിരുന്നു. അന്നുതന്നെ റിയാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. തുഫൈലും ഷഫീഖും ചേർന്ന് തന്നെ പെട്രോളൊഴിച്ച് തീകൊളുത്തിയതാണെന്നാണ് റിയാസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. റിയാസും സുഹൃത്തുക്കളും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവറും പോലീസിന് മൊഴി നൽകി.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026