BREAKING NEWS

കക്കാനും കൊല്ലാനും പോയതല്ല…!!! പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചന…!! പിണറായിക്ക് അധികാരം അഹങ്കാരമായി മാറുകയാണ്….. അവര്‍ ചെയ്യുന്നതൊക്കെ ചെയ്യട്ടെ എന്നും അൻവർ…

· · 1 min read
Share: Copied!

നിലമ്പൂർ: മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും അറിവോടും നിര്‍ദേശത്തോടെയുമാണ് തന്നെ അറസ്റ്റുചെയ്യാൻ തീരുമാനിച്ചതെന്ന് പി.വി.അൻവർ എംഎൽഎ. പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

മെമ്മോ കിട്ടിയാല്‍ അറസ്റ്റിന് വഴങ്ങുമെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു. താന്‍ കക്കാനും കൊല്ലാനും പോയതല്ലെന്നും ഒരു പാവപ്പെട്ട ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ആറ് മരണമാണ് ഉണ്ടായത്. അതിന് ഡിഎഫ്ഒ ഓഫീസില്‍ ഒരു പ്രതിഷേധം നടത്തിയതാണ്. നടക്കട്ടെ – അദ്ദേഹം പറഞ്ഞു.

പിണറായിക്ക് അധികാരത്തിൻ്റെ ജ്വരം മൂത്തിരിക്കുകയാണ്. അധികാരം അഹങ്കാരമായി മാറുകയാണെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. ദാവിദ് ഇബ്രാഹിമിനെയും വീരപ്പന്റെയും ഒക്കെ ഗണത്തില്‍ തന്നെയും പെടുത്തിയിട്ടുണ്ടാകുമെന്ന് അന്‍വര്‍ പറയുന്നു. ഞാന്‍ ഇവിടെ ചെയ്തത് എന്താണ്. പൊലീസിലെ വര്‍ഗീയതയെ കുറിച്ച് പറഞ്ഞു. മലപ്പുറം ജില്ലയിലെ ഒരു കമ്യൂണിറ്റിയെ ലക്ഷ്യം വച്ചുകൊണ്ട് അജിത് കുമാറും സുജിത് ദാസും നടത്തിയ തോന്ന്യവാസം പറഞ്ഞു. പൊലീസുമായി ബന്ധപ്പെട്ട അനീതികള്‍ പറഞ്ഞതാണ് ഒന്നാമത്തെ തെറ്റ്. മലയോര മേഖലയിലെ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത വിധമുള്ള നിയമ ഭേതഗതികള്‍ നിയമസഭയില്‍ കൊണ്ടു വരുമ്പോള്‍ അത് ശരിയല്ലെന്ന് പറഞ്ഞതാണ് രണ്ടാമത്തെ തെറ്റ് അന്‍വര്‍ പറഞ്ഞു.

ഇത്രവലിയ പ്രശ്‌നമുണ്ടാകുമ്പോള്‍, വന്യ മൃഗശല്യം രൂക്ഷമാകുമ്പോള്‍, ഫോറസ്റ്റ്കാര്‍ക്ക് അമിതാധികാരം കൊടുക്കുന്ന ബില്ല് വരുമ്പോള്‍ ഈ മലയോരത്തിന് ജീവിക്കുന്ന ഒരു ജനപ്രതിനിധി എന്ന നിലയില്‍ പ്രതികരിക്കുക എന്നത് ഉത്തരവാദിത്തമാണെന്നും താന്‍ അത് നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു. അതിന് അവര്‍ ചെയ്യുന്നതൊക്കെ ചെയ്യട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണത് ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ, വിദ്യാർഥിനി താമസിച്ചിരുന്നത് അഞ്ചാം നിലയിൽ, എഴാം നിലയിലെത്തിയത് കൂട്ടുകാരെ കാണാൻ, പെൺകുട്ടി താഴേക്ക് പതിച്ചത് ജിപ്സം ബോർഡ് തകർത്തുകൊണ്ട്

‘തടവറകൾ കമ്യൂണിസ്റ്റുകാർക്ക് പറഞ്ഞുവച്ചതാണ്, കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട’,’കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ പുസ്തകം പെരിയ പ്രതികൾക്ക് കൈമാറി പി ജയരാജൻ, ‘കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ പോലെ’- കൃപേഷിന്റെ അച്ഛൻ, ‘ജയിൽ പെരിയ കുറ്റവാളികൾക്ക് സ്വർ​ഗലോകം പോലെ’- ശരത് ലാലിന്റെ അച്ഛൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026