BREAKING NEWS

ഒറ്റയ്ക്ക് ഒരു സെല്ലിൽ… രാത്രി ഉറങ്ങിയില്ല.. ജയിലിൽ ഭക്ഷണം കഴിക്കാതെ നടി കസ്തൂരി…

· · 1 min read
Share: Copied!

ചെന്നൈ: വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. ജയിലിലെത്തിയ ശേഷമുള്ള ആദ്യ ദിനത്തിൽ രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും തുടർന്നതായി ജയിൽ വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണം ഒഴിവാക്കി. ഒറ്റയ്ക്ക് ഒരു സെല്ലിലാണു കഴിയുന്നത്. 644798 എന്ന നമ്പർ കസ്തൂരിക്ക് അനുവദിച്ചു.

ജാമ്യം തേടി നടി മേൽക്കോടതിയെ സമീപിച്ചു. 29 വരെയാണു നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടി കസ്തൂരിയെ ശനിയാഴ്ച വൈകിട്ട് പ്രത്യേക പൊലീസ് സംഘമാണു പിടികൂടിയത്. ഹിന്ദു മക്കൾ കക്ഷി യോഗത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും വൻ പ്രതിഷേധം ഉയർന്നു. വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിനു പിന്നാലെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തു.

പാകിസ്താൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികൾക്കായി നാടകീയമായ ചേസിങ്; തൊഴിലാളികളെ വിട്ടുതരാതെ സമുദ്രാതിർത്തി കടക്കാനാവില്ലെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഒടുവിൽ തോൽവി സമ്മതിച്ച് പാകിസ്താന്റെ മടക്കം

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026