BREAKING NEWS

ഒരു ക്രിക്കറ്റ് അക്കാദമിയുടേയും പിൻബലമില്ല ഈ വളർച്ചയിൽ, സ്പിൻ ബോളിങ്ങ് ബാലപാഠങ്ങൾ പഠിച്ചത് അനിൽ കുംബ്ലെ, റാഷിദ് ഖാൻ, ആദം സാംപ എന്നിവരുടെ വിഡിയോകൾ കണ്ട്!! വിജയിയായി തിരിച്ചെത്തുന്ന ചക്രവർത്തിയേയും കാത്ത് കോട്ടൂർപുരത്തേ വീട്ടുകാർ

· · 1 min read
Share: Copied!

ചെന്നൈ: യുദ്ധം ജയിച്ച് രാജകീയമായി ചക്രവർത്തിയുടെ വരവിനായി കാത്തിരിക്കുകയാണ് നാടും വീട്ടുകാരും. പറഞ്ഞുവരുന്നത് മറ്റാരേയും കുറിച്ചല്ല ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പ്രകടനത്തിൽ പേരിനെ അന്വർഥമാക്കിയ പ്രകടനവുമായി നാട്ടിലേക്കു മടങ്ങിയെത്തുന്ന വരുൺ ചക്രവർത്തിയെ കുറിച്ചാണ്. ഇവിടെ അഡയാറിനടുത്ത് കോട്ടൂർപുരത്തുള്ള വീട്ടുകാർ ചക്രവർത്തിക്കായുള്ള കാത്തിരിപ്പിലാണ്. വരുണിന്റെ പരിശ്രമവും അധ്വാനവും രാജ്യത്തിനു മുതൽക്കൂട്ടായതിന്റെ ആഹ്ലാദത്തിലാണു കുടുംബാംഗങ്ങൾ. ഇന്നു ചെന്നൈയിലെത്തുന്ന വരുണിനെ സ്വീകരിക്കാനുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു. ചാംപ്യൻസ് ട്രോഫി ഫൈനലിനിടെ വരുണിനു പരുക്കേറ്റിരുന്നു. നാട്ടിലെത്തി പരുക്ക് ഭേദമായാലുടൻ ഐപിഎൽ ക്യാംപിലേക്കു പോകുമെന്നാണ് അറിയുന്നത്.

ചികിത്സാരംഗത്ത് വൻ വഴിത്തിരിവ്..!! പക്ഷാഘാതത്തേയും ഹൃദയാഘാതത്തേയും ചെറുക്കാൻ പുതിയ വാക്സിൻ പണിപ്പുരയിൽ തയാറാകുന്നതായി ചൈനീസ് ശാസ്ത്രജ്ഞർ… ആദ്യ പരീക്ഷണം എലികളിൽ…

ക്രിക്കറ്റിലേക്കു തിരിഞ്ഞതോടെ മകനെ അടുത്തു കാണാൻ കിട്ടുന്നില്ലെന്ന സ്നേഹപരിഭവം മാത്രമാണു പിതാവും ബിഎസ്എൻഎൽ കേരള സർക്കിളിന്റെ ചീഫ് ജനറൽ മാനേജരുമായിരുന്ന സി.വി. വിനോദ് പറയുന്നത്. വിനോദിന്റെയും കർണാടക സ്വദേശിനിയായ മാലിനിയുടെയും മകനായ വരുൺ ചെന്നൈയിലാണു വളർന്നതെങ്കിലും പാതി മലയാളിയാണ്. വിനോദിന്റെ അമ്മ വിമല ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനിയാണ്. വിനോദിന്റെ പിതാവും തമിഴ്നാട് സ്വദേശിയുമായ വിറ്റൽ ചക്രവർത്തിയിൽ നിന്നാണ് വരുണിനും ‘ചക്രവർത്തി’ പദവി ലഭിച്ചത്. കാട്ടാംകുളത്തൂരിലെ എസ്ആർഎം സർവകലാശാലയിൽ ആർക്കിടെക്ചർ പഠിച്ച ശേഷം ഫ്രീലാൻസ് ആർക്കിടെക്റ്റായി ജോലി ചെയ്തിരുന്ന വരുൺ, മുത്തശ്ശിയുടെ അടുത്ത ബന്ധുക്കളെ മാവേലിക്കരയിലും കിളിമാനൂരിലും വന്നു സന്ദർശിക്കാറുണ്ട്. വരുണിനു മലയാളം നന്നായി മനസിലാകുമെങ്കിലും സംസാരത്തിൽ വഴങ്ങില്ലെന്നും പിതാവ് മലയാള മനോരമയോടു പറഞ്ഞു.

‘ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നത്, ഇന്നലെ ഒരു കൊച്ച് പോയി, അതിനെ കെട്ടിച്ചുവിടാത്ത അപ്പനിട്ട് അടി കൊടുക്കേണ്ടേ?’…- നാവിനു കൂച്ചുവിലങ്ങിടാനാവാതെ പിസി- ജാമ്യം റദ്ദാക്കണമെന്നയാവശ്യവുമായി യൂത്ത് ലീഗ് കോടതിയിലേക്ക്

അതേസമയം ഒരു ക്രിക്കറ്റ് അക്കാദമിയിലും പോയിട്ടില്ലാത്ത വരുൺ, അനിൽ കുംബ്ലെ, റാഷിദ് ഖാൻ, ആദം സാംപ എന്നിവരുടെ വീഡിയോകൾ കണ്ടാണ് സ്പിൻ ബോളിങ്ങ് തന്ത്രങ്ങൾ പഠിച്ചതെന്നു പിതാവ് വിനോദ് പറയുന്നു. ഒരുകാലത്തു 18 തരത്തിൽ പന്തെറിഞ്ഞിരുന്നു. ഇപ്പോൾ ഇത് മൂന്നായി. പക്ഷേ, ഏതു ശൈലി എപ്പോൾ ഉപയോഗിക്കുമെന്നത് വരുണിന്റെ മാത്രം രഹസ്യമാണ്. വിഷ്ണു വിശാൽ നായകനായി 2014ൽ പുറത്തിറങ്ങിയ ‘ജീവ’ എന്ന തമിഴ് ചിത്രത്തിൽ അതിഥിതാരമായി വരുൺ അഭിനയിച്ചിട്ടുണ്ട്. ക്രിക്കറ്റ് കഴി‍ഞ്ഞാൽ സിനിമയാണു വരുണിന്റെ മനസിലെന്നു പിതാവും പറയുന്നു. മൂന്നു ത്രില്ലർ കഥകളെഴുതിയിട്ടുണ്ട്. ലോക ക്രിക്കറ്റിനെ അമ്പരിപ്പിച്ച മിസ്റ്ററി ബോളറുടെ സിനിമയിലെ മിസ്റ്ററി അറിയാൻ കാത്തിരിക്കേണ്ടിവരുമെന്നു മാത്രം. ചാംപ്യൻസ് ട്രോഫിയി‍ൽ, ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ അരങ്ങേറിയ വരുൺ ആ കളിയിൽ 5 വിക്കറ്റാണ് നേടിയത്. ടൂർണമെന്റിലാകെ 3 കളികളിൽനിന്ന് 9 വിക്കറ്റാണ് മുപ്പത്തിമൂന്നുകാരൻ വരുണിന്റെ നേട്ടം. അതേപോലെ ടൂർണമെന്റിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്താനായാണ് വരുണിന്റെ മടക്കം.

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026