BREAKING NEWS

ഒന്നു പരീക്ഷിച്ചതേയുള്ളു, കൈവിട്ടില്ല, അഞ്ചു വർഷം മുൻപ് ഒറ്റ അക്കത്തിനു പോയ 12 കോടി രൂപ ഇന്ന് തിരികെ ദിനേശന്റെ കൈകളിലെത്തിച്ച് ഭാ​ഗ്യദേവത, ആരോടും പറയാതെ കല്ല്യാണപ്പന്തലിൽ സജീവ സാന്നിദ്ധ്യമായി കോടീശ്വരൻ ബൂജ ബംപർ കൊല്ലം കരുനാഗപ്പള്ളി സ്വദേശിക്ക്, പറയാതെ സജീവ സാന്നിദ്ധ്യമായി കല്ല്യാണപ്പന്തലിൽ

· · 1 min read
Share: Copied!

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒറ്റ നമ്പറിന് 12 കോടി രൂപ നഷ്ടപ്പെട്ട കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെ കൈവിടാതെ ഭാ​ഗ്യദേവത. ബുധനാഴ്ച്ച ഉച്ചയ്ക്ക് ബൂജ ബംപർ വിജയിയെ പ്രഖ്യാപിക്കുമ്പോൾ ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ കല്ല്യാണപ്പന്തലിലായിരുന്നു ദിനേശ്. ആ നേരം തന്നെ തനിക്കാണ് 12 കോടി അടിച്ചതെന്ന് ദിനേശ് അറിഞ്ഞിരുന്നു. എന്നാൽ ഈ രഹസ്യം ആരോടും വെളിപ്പെടുത്തിയില്ല. ഭാര്യ രശ്മിയോടും മക്കളായ ധീരജിനോടും ധീരജയോടുംപോലും ഇക്കാര്യം പങ്കുവച്ചില്ല.

ദിനേശന്റെ കൂട്ടുകാരൻ വിദേശത്തുനിന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. അതിനാൽ വിവാഹത്തിന്റെ മേൽനോട്ടമെല്ലാം വഹിച്ചത് ദിനേശാണ്. അതുകൊണ്ടുതന്നെ കല്യാണത്തിന്റെ ആദ്യാവസാനം വരെ ഓടിനടന്നത് ഒരു കോടീശ്വരനാണ് നാട്ടുകാരും അറിഞ്ഞതേയില്ല. വിവാഹത്തിനുശേഷം വൈകുന്നേരം ലോട്ടറി സെന്ററിലെത്തി ദിനേശ് കാര്യം പറഞ്ഞു. പക്ഷേ അന്നേരം ആരോടും പറയരുതെന്ന് അവരോടു ആവശ്യപ്പെട്ടിരുന്നു.

പിറ്റേന്ന് രാവിലെത്തന്നെ ഭാര്യയുമായി സന്തോഷം പങ്കിട്ടു. പിന്നാലെ മക്കളും സന്തോഷവാർത്ത അറിഞ്ഞു. പിന്നാലെ തൊടിയൂർ നോർത്ത് കൊച്ചയ്യത്തുകിഴക്കതിൽ വീട്ടിലേക്ക് ആളുകളെത്തി തുടങ്ങി. സ്ഥിരമായി കരുനാഗപ്പള്ളിയിൽ നിന്ന് ലോട്ടറിയെടുക്കാറുള്ള ദിനേശ് ആദ്യമായാണ് കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽനിന്ന് ഭാഗ്യടിക്കറ്റെടുത്തത്. പത്ത് ടിക്കറ്റുകൾ എടുത്ത് വീട്ടിൽ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമെല്ലാം പങ്കിട്ടുകൊടുക്കുകയാണ് ചെയ്യാറുള്ളത്. ഏജൻസി വ്യവസ്ഥയിൽ പത്ത് ടിക്കറ്റുകൾ ഒന്നിച്ചെടുത്തതിനാൽ 10% കമ്മിഷനും ദിനേശിനുതന്നെ ലഭിക്കും. മുമ്പും ബംപറെടുത്തപ്പോൾ ഒരു ലക്ഷവും അമ്പതിനായിരവുമെല്ലാം ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ പശു ഫാമിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഉപജീവനമാർഗം.

നാട്ടിൽ കുറച്ച് ശുദ്ധരായ നാട്ടുകാരുണ്ട്. ശുദ്ധരായതുകൊണ്ടുതന്നെ അവരെ പറ്റിച്ചു പോയവരുമുണ്ട്. അവരെ സഹായിക്കണം. വീടുവെച്ചു കൊടുക്കാനും ചികിത്സാ സഹായത്തിനും സർക്കാരും ചാരിറ്റി സംഘടനകളുമുണ്ട്. കിടപ്പാടം നഷ്ടപ്പെട്ടു പോയവരുണ്ട്. അവരെയൊക്കെ സഹായിക്കണം.’ ഇതിനെല്ലാം മുൻപ് പണം ആദ്യം കുറച്ചുകാലത്തേക്ക് നിക്ഷേപിക്കണം. പണം എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ദിനേശിന്റെ മറുപടി ഇങ്ങനെയായിരുന്നു.

പഠിക്കാത്തതിൽ മറ്റുള്ളവരുടെ മുന്നിൽവച്ച് ശകാരവും മർദ്ദനവും, സ്വത്തുക്കൾ സഹോദരിക്കു കൊടുക്കാൻ തീരുമാനം, വിവാഹവാർഷിക ദിനത്തിൽ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തി 20 കാരൻ

ബന്ധുക്കളുടെ സംശയം ശരിതന്നെ, വിഷ്ണു മരിച്ചത് തലയ്ക്കടിയേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; കൊലപ്പെടുത്തിയത് മകനെ ഭാര്യവീട്ടിൽ കൊണ്ടുചെന്നാക്കാൻ പോയപ്പോൾ, ഭാര്യയുൾപ്പെടെ നാലുപേർക്കെതിരെ കൊലക്കുറ്റത്തിനു കേസ്

BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026
BREAKING NEWS
നിക്കാഹ് രാവുകൾക്ക് ഇനി പുതിയ ഈണം! "ജന്നത്തിലെ ചേലുള്ള നികാഹിൻ ലൈലായേ..." '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യിലെ രണ്ടാം ഗാനം പുറത്തിറങ്ങി
27 Nov 2026