BREAKING NEWS

ഐഐഎം ക്യാമ്പസിലെ പീഡന പരാതിയിൽ ട്വിസ്റ്റ്? മകൾ പീഡിപ്പിക്കപ്പെട്ടിട്ടില്ല, പരുക്ക് ഓട്ടോയിൽ നിന്നു വീണ്!! മകൾ പരാതി നൽകിയിട്ടില്ല, പോലീസ് നിർബന്ധിച്ച് പറയിച്ചത്- ഇരയുടെ പിതാവ്, റിമാൻഡിൽ കഴിയുന്ന പ്രതി നിരപരാധി?

· · 1 min read
Share: Copied!

കൊൽക്കത്ത: ഐഐഎം ക്യാമ്പസിലെ പീഡന പരാതിയിൽ വൻ ട്വിസ്റ്റ്. തന്റെ മകൾ പീഡിപ്പിക്കപ്പെട്ടില്ലെന്നും ഓട്ടോറിക്ഷയിൽ നിന്ന് വീണാണ് പരുക്കേറ്റതെന്നും വ്യക്തമാക്കി പിതാവ് രംഗത്തെത്തി. തന്റെ മകൾ പീഡിപ്പിക്കപ്പെട്ടുവെന്ന്കാണിച്ചു പോലീസിന് പരാതി നൽകിയിട്ടില്ലെന്നും വൈദ്യ പരിശോധയ്ക്കിടെ പോലീസ് മകളോട് ചില കാര്യങ്ങൾ അങ്ങോട്ടു പറയാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പീഡനത്തിനിരയായി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അച്ഛന്റെ വെളിപ്പെടുത്തൽ. ഇതിനിടെ അറസ്റ്റിലായ പ്രതിയെ കോടതി ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

അതേസമയം ഐഐഎമ്മിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് വിദ്യാർഥിനി ബലാത്സംഗത്തിനിരയായെന്ന പരാതിയിലാണ് കർണാടക സ്വദേശിയായ പർമാനന്ദ് ടോപ്പൗൻവാർ എന്ന സീനിയർ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കോളേജിൽ നിന്ന് കൗൺസിലിംഗ് സെഷനായി ഐഐഎമ്മിൽ എത്തിയ വിദ്യാർഥിനിയെ പ്രതി പീഡിപ്പിച്ചെന്നാണ് പോലീസ് കേസ്. ഐഐഎമ്മിലെത്തിയ വിദ്യാർഥിനിയെ യുവാവ് പരിചയപ്പെടുകയും കൗൺസിലിങ് നടക്കുന്ന സ്ഥലത്തിന് പകരം ഹോസ്റ്റലിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചതായി പോലീസ് പറഞ്ഞിരുന്നു. ഹോസ്റ്റലിലെത്തിച്ച പ്രതി പിസയും വെള്ളവും നൽകിയെന്നും ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നതായും യുവതിയെ ഉദ്ധരിച്ച് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നു.

ഇതിൻപ്രകാരം ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64, 123 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പക്ഷെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9:34 ന് മകൾ ഒരു ഓട്ടോയിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ടുവെന്ന് അറിയിച്ച് തനിക്ക് ഫോൺ കോൾ വന്നിരുന്നുവെന്ന് പിതാവ് പറയുന്നു. പോലീസ് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തന്നോട് പറഞ്ഞിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞു. താൻ മകളോട് സംസാരിച്ചു. ആരും തന്നെ പീഡിപ്പിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് അവൾ പറയുന്നത്. എന്റെ മകൾ തിരിച്ചെത്തി, അവൾ സുഖമായിരിക്കുന്നു. അറസ്റ്റിലായ ആളുമായി അവൾക്ക് യാരൊരു ബന്ധവുമില്ലെന്നും പിതാവ് പറയുന്നു.

എന്തിനീ കൊടും ക്രൂരത മിണ്ടാപ്രാണിയോട്!! വീട്ടുകാരില്ലാത്ത നേരം കൂട്ടിൽകിടന്ന മൂന്നുമാസം പ്രായമുള്ള പട്ടിക്കുട്ടിയുടെ ദേഹത്തും വായിലും രാസലായനിയൊഴിച്ചു, കിഡ്നി, ലിവർ അടക്കമുള്ള ആന്തരിക അവയവങ്ങൾക്ക് തകരാർ, കാഴ്ച നഷ്ടപ്പെട്ടു

BREAKING NEWS
'ഞാൻ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധുവും ഞാനും ചേർന്നാണ് ഇത് ചെയ്തത്, സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ കൊലപ്പെടുത്തും, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്'- ശബ്ദ സന്ദേശം!! ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടിയുതിർത്തു; നടൻ പരുക്കേൽക്കാതെ രക്ഷപ്പെട...
18 Oct 2026
BREAKING NEWS
ആരോപണം ശരിയെന്ന് കണ്ടെത്തൽ, പീച്ചി സ്വർണക്കവർച്ചാ കേസ് പ്രതികൾ, കാപ്പാ- ​ഗുണ്ടാ സംഘങ്ങളുമായി സിപിഒ നിശാന്ത് പി. ചന്ദ്രന് അടുത്ത ബന്ധം, സമൂഹമാധ്യമങ്ങളിൽ ക്രിമിനലുകൾക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചു, പോലീസ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
18 Oct 2026
BREAKING NEWS
ഓട്ടിസം ബാധിച്ച യുവാവിന് അപസ്മാരത്തിനുള്ള' മരുന്നിനു പകരം ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയത് മനോരോ​ഗത്തിനുള്ള മരുന്ന്, കാഴ്ചയിൽ രണ്ടും ഒരുപോലെ, രാവിലെയും ഉച്ചയ്ക്കും മരുന്നു കൊടുത്തു, വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോൾ കണ്ടത് ബോധമില്ലാതെ കിടക്കുന്ന മകനെ- 26കാരൻ മെഡിക്കൽ കോളേജിൽ എ...
18 Oct 2026
BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026