BREAKING NEWS

എല്ലാവര്‍ക്കും നല്ലതുവരട്ടെ! യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാന്‍; യാത്രയാക്കാന്‍ എത്താതെ മുഖ്യമന്ത്രി; ടാറ്റ കൊടുത്ത് എസ്എഫ്‌ഐ

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞെങ്കിലും കേരളവുമായുള്ള ബന്ധം തുടരുമെന്നും കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് താന്‍ പോകുന്നതെന്നും മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലയാളത്തിലാണ് അദ്ദേഹം സംസാരം തുടങ്ങിയത്. സര്‍വകലാശാല വിഷയത്തിലൊഴികെ കേരള സര്‍ക്കാരുമായി യാതൊരു കലഹവും ഉണ്ടായിരുന്നില്ലെന്നും കേരള സര്‍ക്കാരിന് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗവര്‍ണറെ യാത്രയാക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെ രാജ്ഭവനില്‍ എത്തിയില്ല.എന്നാല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി ഉപഹാരം സമ്മാനിച്ചിരുന്നു.

വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് ടാറ്റ നല്‍കി. പേട്ടയില്‍ വച്ചാണ് ഗവര്‍ണര്‍ക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ടാറ്റ നല്‍കിയത്.

ഗവര്‍ണര്‍ മടങ്ങുമ്പോള്‍ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് വേണ്ടെന്ന നിലപാട് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്നലെ വൈകിട്ട് രാജ് ഭവന്‍ ജീവനക്കാര്‍ ഗവര്‍ണര്‍ക്കു യാത്രയയപ്പ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതും റദ്ദാക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ് ചടങ്ങ് ഒഴിവാക്കിയത്. നേരത്തേ മുന്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് സര്‍ക്കാര്‍ തിരുവനന്തപുരത്തെ മാസ്‌കറ്റ്‌ഹോട്ടലില്‍ വച്ചു ഊഷ്മളമായ യാത്രയയപ്പ് നല്‍കിയിരുന്നു. പിന്നാലെ വിമാനത്താവളത്തില്‍ സദാശിവത്തെ യാത്രയാക്കാനും മുഖ്യമന്ത്രി പോയിരുന്നു.

അതേസമയം, പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ജനുവരി 2നാണ് അദ്ദേഹം ചുമതലയേല്‍ക്കുക. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി ചുമതലയേല്‍ക്കും.

kerala-governor-arif-mohammad-khan-farewell,

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026