BREAKING NEWS

ഊരിപ്പിടിച്ച വാളുമായി 40 കാരന്റെ ആക്രമണം; ഭാര്യയേയും രണ്ടു വയസുകാരി മകളെയുമുൾപ്പെടെ മൂന്നുപേരെ കൊലപ്പെടുത്തി

· · 1 min read
Share: Copied!

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സെപ്പയിൽ സർക്കാർ ആശുപത്രിയിലെത്തിയ 40 കാരൻ ഭാര്യയേയും രണ്ടു വയസുകാരി മകളേയുമുൾപ്പെടെ മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തി. പോലീസുകാരുൾപ്പെടെ ഏഴു പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു.

സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് കാമെങ് ജില്ലാ ആശുപത്രിയിലാണ് നികം സാങ്ബിയ എന്നയാൾ ആക്രമണം നടത്തിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യ തഡു സാങ്ബിയ (38), മകൾ നകിയ സാങ്ബിയ (2) എന്നിവരെ കയ്യിലിരുന്ന പരമ്പരാ​ഗത വാൾ ഉപയോ​ഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവം അറിഞ്ഞ ഉടൻ ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആക്രമണത്തിൽനിന്നും നികം സാങ്ബിയയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തിനു പിന്നിലെ കാരണം കണ്ടെത്താൻ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കുടുംബ പ്രശ്നമാണോ ആക്രമണത്തിനു പിന്നിലുള്ള കാരണമെന്ന് അന്വേഷിക്കുകയാണെന്ന് ഈസ്റ്റ് കാമെംഗ് പോലീസ് സൂപ്രണ്ട് കാംദം സികോം പറഞ്ഞു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026