BREAKING NEWS

ഇസ്രയേലിനു നേരെ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; 19 പേർക്കു പരുക്ക്; ഹിസ്ബുള്ളയെ തകർക്കുന്നത് വരെ വിശ്രമമില്ല: വിദേശകാര്യ മന്ത്രാലയം

· · 1 min read
Share: Copied!

ജറുസലം: ഇസ്രയേലിലെ ഷാരോൺ മേഖലയിലെ അറബ് നഗരമായ ടിറയിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. ലബനനിൽ നിന്നാണ് മധ്യ ഇസ്രയേലിനെ ലക്ഷ്യമാക്കി മൂന്നു റോക്കറ്റുകൾ വന്ന് പതിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. ആക്രമണത്തിൽ കെട്ടിടം ഭാഗികമായി തകർന്നിട്ടുണ്ട്.

“ഇസ്രായേലി അറബ് പട്ടണമായ തിരയിലെ കെട്ടിടത്തിൽ ഹിസ്ബുള്ള റോക്കറ്റ് നേരിട്ട് പതിച്ചതിൻ്റെ ഫലമായി 19 സാധാരണക്കാർക്ക് പരുക്കറ്റതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പോസ്റ്റിലൂടെ അറിയിച്ചു. എന്നാൽ ഹിസ്ബുള്ളയെ തകർക്കുന്നത് വരെ ഞങ്ങൾക്ക് വിശ്രമിക്കാൻ കഴിയില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ലബനനിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളിൽ ചിലത് പ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തുവെങ്കിലും മൂന്ന് റോക്കറ്റുകൾ ജനവാസമേഖയിൽ പതിക്കുകയായിരുന്നു. ടെൽ അവീവിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ വടക്കുകിഴക്കായി വെസ്റ്റ് ബാങ്ക് അതിർത്തിയിലാണ് അറബ് നഗരമായ ടിറ.

ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേലിൽ 63 പേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ലബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ വടക്കൻ ഇസ്രയേലിലെ മെതുലയിൽ നാല് കർഷകർ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബറിൽ ഇസ്രയേലിനെതിരെ നടന്ന ഹമാസ് ആക്രമണത്തിൽ 1,206 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 43,259 പലസ്തീനികളും കൊല്ലപ്പെട്ടു.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026