BREAKING NEWS

ഇനി പറപറക്കും…!! നേത്രാവതി ഉൾപ്പെടെ 25 ട്രെയിനുകൾക്ക് പുതിയ സമയം 110 കിലോമീറ്റർ വേ​ഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക

· · 1 min read
Share: Copied!

കണ്ണൂർ
കൊച്ചി: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മം​ഗള, മത്സ്യ​ഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 110 കിലോമീറ്റർ വേ​ഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക. മൺസൂൺ കാലത്ത് ഈ ട്രെയിനുകളുടെ വേ​ഗത 40-75 കിലോമീറ്ററാക്കി മാറ്റിയിരുന്നു.

സമയക്രമം മാറ്റിയ ട്രെയിനുകൾ:

എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ് (12167) നിലവിലെ സമയത്തിൽ നിന്നും മൂന്ന് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. നിലവിൽ രാവിലെ 10.30ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25നായിരിക്കും പുറപ്പെടുക. ഷൊർണൂരിൽ വൈകീട്ട് 4.15നും കണ്ണൂരിൽ 6.39നും ട്രെയിനെത്തും.

നിസാമുദ്ദീൻ-എറണാകുളം മം​ഗള (12618) ഒരു മണിക്കൂർ നേരത്തേ എത്തും. 11.40നാണ് നിലവിൽ ട്രെയിൻ മം​ഗളൂരുവിലെത്തുന്നത്. പുതിയ സമയക്രമം പ്രകാരം ഇനി 10.25ന് മം​ഗളൂരു വിടും. ഷൊർണൂരിൽ പുലർച്ചെ 4.15നും എറണാകുളത്ത് 7.30നും എത്തും.

തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15ന് തന്നെ പുറപ്പെടും. എറണാകുളത്ത് ഉച്ചയ്ക്ക് 1.50നും, കോഴിക്കോട് വൈകീട്ട് 6.05നും കണ്ണൂർ 7.35നുമാണ് പുതുക്കിയ സമയക്രമം.

ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂർ നേരത്തേയെത്തും. മം​ഗളൂരു പുലർച്ചെ 4.25, കണ്ണൂർ 6.35, കോഴിക്കോട് 8.10, ഷൊർണൂർ 10.20, വൈകീട്ട് 6.20ന് തിരുവനന്തപുരം എന്നിങ്ങനെയാണ് പുതുക്കിയ സമയക്രമം.

മം​ഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള മത്സ്യ​ഗന്ധ (12620) ഉച്ചയ്ക്ക് 2.20ന് പുറപ്പെടും. നിലവിൽ 12.45 ആണ് സമയം.

മംഗളൂരുവിൽനിന്ന്‌ പുറപ്പെടുന്ന ചില വണ്ടികളുടെ പുതിയ സമയക്രമം:

• മംഗളൂരു-ഗോവ വന്ദേഭാരത്: രാവിലെ 8.30

• മംഗളൂരു-ഗോവ മെമു: വൈകീട്ട് 3.30

• മംഗളൂരു-ഗോവ സ്‌പെഷ്യൽ: രാവിലെ 5.30

• മംഗളൂരു-മുംബൈ മത്സ്യഗന്ധ: ഉച്ചയ്ക്ക് 2.20


ഞാൻ ത്രില്ലിലാണ്..!! തൃശൂരുകാ‍‍ർക്ക് എന്റെ ദീപാവലി സമ്മാനം..!! വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ..!!

BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026
BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
25 Oct 2026
BREAKING NEWS
മിനി കൂപ്പർ അപകടം: കസ്റ്റഡി കാലാവധി അവസാനിച്ചു, സുഹൈലിന്റെ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും; കോടതി നിലപാട് അറിഞ്ഞശേഷം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും; കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം
25 Oct 2026