BREAKING NEWS

ആറാംക്ലാസുകാരിയെ ശുചിമുറിയിലിട്ടു പീഡിപ്പിച്ചു, പ്രധാനാധ്യാപകൻ ഉൾപെടെ രണ്ടുപേർ അറസ്റ്റിൽ; പീഡനം പെൺകുട്ടി ശുചിമുറിയിലേക്ക് പോകുമ്പോൾ

· · 1 min read
Share: Copied!

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ആറാം ക്ലാസ് വ​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഉൾപെടെ രണ്ടുപേർ ചേർന്ന് പീ​ഡി​പ്പി​ച്ചു. ന​ബ​രം​ഗ്പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 11കാ​രി​യാ​യ ആദിവാസി സമൂഹത്തിൽപ്പെട്ട കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി ശു​ചി​മു​റി​യി​ൽ പോ​യ സ​മ​യം പി​ന്നാ​ലെ​യെ​ത്തി​യ അ​ധ്യാ​പ​ക​ർ ശു​ചി​മു​റി​യു​ടെ വാ​തി​ൽ ബ​ല​മാ​യി തു​റ​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

ന​വം​ബ​ർ ഒ​ൻ​പ​തി​ന് വ​യ​റി​ന് താ​ഴെ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് ന​ട​ന്ന കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​പ്പോ​ൾ പീ​ഡ​നം ന​ട​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ ‌സ്ഥിരീകരിച്ചു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
https://pathramonline.com/archives/238822
കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം, കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ (പോ​ക്‌​സോ) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സെ​ടു​‌ത്തു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തിയിൽ ഹാജരാക്കി റി​മാ​ൻ​ഡ് ചെ​യ്തു.

വി​ഷ​യത്തിന്റെ ഗൗ​ര​വം കണക്കിലെടുത്ത് ഒ​ഡീ​ഷ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ (ഒ​എ​ച്ച്ആ​ർ​സി) ന​ബ​രം​ഗ്പൂ​ർ ചീ​ഫ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ട് (സി​ഡി​എം​ഒ) റി​പ്പോ​ർ​ട്ട് തേ​ടി.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026