BREAKING NEWS

“ആരെയെങ്കിലും കൊല്ലണമെന്ന് തീരുമാനിച്ചിരുന്നു..!! അതിനായി ​ന​ഗരത്തിൽ ചുറ്റി നടന്നു…!! അവളെ പരിചയപ്പെട്ടത് ജോലികഴിഞ്ഞ് മടങ്ങുമ്പോൾ, കൊല്ലണോയെന്നറിയാൻ ടോസ് ഇട്ടു നോക്കി.., ഹെഡ് വീണു…!!! അവളെ ഞാൻ കൊന്നു…, മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു..!!!”- കോടതിയിൽ 20 കാരൻ്റെ വെളിപ്പെടുത്തൽ…

· · 1 min read
Share: Copied!

കറ്റോവീസ്: പോളണ്ടിലെ കറ്റോവീസ് നഗരത്തിൽ ബസിൽ വച്ച് പരിചയപ്പെട്ട പതിനെട്ടുകാരിയെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കോടതിയിൽ വെളിപ്പെടുത്തി യുവാവ്. 18 കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ക്രൂരതമൊട്ടുസ് ഹെപ്പ (20) എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. നാണയമെറിഞ്ഞാണ് താൻ കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നും പ്രതി വെളിപ്പെടുത്തി.

സംഭവത്തെക്കുറിച്ച് പ്രതി പറഞ്ഞതിങ്ങനെ: 2023 ഓഗസ്റ്റിലാണ് സംഭവം. വിക്ടോറിയ കോസിൽസ്ക എന്ന പെൺകുട്ടി ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഹെപ്പയെ പരിചയപ്പെട്ടു. കാർ റിപ്പയർ ഷോപ്പിലെ ജോലി കഴിഞ്ഞ് വരികയായിരുന്നു ഹെപ്പ. പെൺകുട്ടിയെ തൻറെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് കോസിൽസ്ക ഉറങ്ങിയപ്പോൾ ഹെപ്പ പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. സംഭവത്തിന് മുൻപ് തന്നെ താൻ ആരെയെങ്കിലും കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നതായും ഇരയെ കണ്ടെത്താൻ നഗരത്തിൽ ചുറ്റിനടന്നിരുന്നതായും പ്രതി വെളിപ്പെടുത്തി.

പെൺകുട്ടിയെ കണ്ടപ്പോൾ സ്വന്തം വീട്ടിലേക്ക് പോകാനോ എൻറെ കൂടെ വരാനോ താത്പര്യമെന്ന് ചോദിച്ചു. പെൺകുട്ടി എൻറെ കൂടെ വരാൻ തീരുമാനിച്ചു. ഫ്ലാറ്റിലെത്തിയ ഞങ്ങൾ അവിടെ ഇരുന്നു, കാര്യമായി സംസാരിച്ചില്ല. പിന്നെ പെൺകുട്ടി ഉറങ്ങിപ്പോയി. ഞാൻ മുറിയിൽ ചുറ്റിനടന്നു, അവളെ ഉണർത്താൻ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല.

പിന്നീട് കൊലപ്പെടുത്തണോ, വേണ്ടയോ എന്ന് തീരുമാനിക്കാൻ ഞാൻ ഒരു നാണയം എറിഞ്ഞു. ഹെഡ്സ് വന്നാൽ കൊല്ലണം, ടെയിൽസ് വന്നാൽ വേണ്ട എന്ന് തീരുമാനിച്ചു. നാണയം ഹെഡ്സ് വീണു, ഞാൻ അവളെ കൊന്നു” ഹെപ്പ പൊലീസിനോട് പറഞ്ഞു.
മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനു പോയി, മകളെ കാണാതെ അന്വേഷിച്ചെത്തിയ അച്ഛനുമമ്മയും കാണുന്നത് പീഡനത്തിനിരയായി ബോധമില്ലാതെ കിടക്കുന്ന 14 കാരിയെ, പോലീസുകാരൻ അറസ്റ്റിൽ

പക്ഷെ എന്തിനാണ് ഞാൻ അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. ചില കാര്യങ്ങൾ സംഭവിക്കുന്നു, പക്ഷേ അതിൽ എനിക്ക് യാതൊരു സ്വാധീനവുമില്ല. ചിലപ്പോൾ എനിക്ക് ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോൾ ഞാൻ ഒരു നാണയം എറിയും. ഞാൻ അവളുടെ നെഞ്ചിൽ ഇരുന്നു അവളെ കഴുത്തു ഞെരിച്ച് കൊല്ലാൻ തുടങ്ങി. കഴുത്തു ഞെരിച്ച് കൊല്ലാൻ ഞാൻ തീരുമാനിച്ചതിന് കാരണം അപ്പോൾ രക്തമൊന്നും ഉണ്ടാകില്ല എന്നതാണ്. അവൾ ശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു. പോരാടാൻ അവൾക്ക് ശക്തിയില്ലായിരുന്നു. അവൾ ചെറുക്കാൻ ശ്രമിച്ചു, പക്ഷേ വളരെ വൈകിപ്പോയി.

പച്ചക്കള്ളം, അടിസ്ഥാന രഹിതം, ആരോപണം പിൻവലിക്കണം- അൻവറിനു പി ശശിയുടെ വക നാലാമത്തെ വക്കീൽ നോട്ടീസുമെത്തി

ഞാൻ അവളെ കൊന്നതിനുശേഷം, അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, എന്നിട്ട് ഞാൻ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നെ ഞാൻ വസ്ത്രം ധരിച്ച് മൃതദേഹം മറയ്ക്കാൻ ശ്രമിച്ചു. ‌നടന്നില്ല,  മൃതദേഹം ഒരു ബാഗിൽ ഇട്ടു പുതപ്പിൽ പൊതിഞ്ഞു. അത് കത്തിക്കാൻ പദ്ധതിയിട്ടിരുന്നു. കൊലപാതകം നടത്തിയാൽ എനിക്ക് സുഖം തോന്നുമെന്ന് ഞാൻ കരുതി” ഹെപ്പ കോടതിയിൽ വെളിപ്പെടുത്തി.

കൊലയ്ക്കു ശേഷം ഹെപ്പ ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് മനസ് മാറ്റി പൊലീസിനെ വിളിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം മുതൽ പ്രതി കസ്റ്റഡിയിലാണ്. ഗ്ലിവൈസിൽ നടന്ന ആദ്യ വിചാരണ ജനുവരി എട്ടിനായിരുന്നു. ഫെബ്രുവരി 12ന് വിചാരണ പുനരാരംഭിക്കും.

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026