BREAKING NEWS

ആദ്യം ചീരക്കറിയിൽ വിഷം കലർത്തി നൽകി, മരിച്ചില്ലെന്നു കണ്ടതോടെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു, ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം മൃതദേഹം റോഡ് സൈഡിലുപേക്ഷിച്ചു, വഴിത്തിരിവായത് എഴുത്തും വായനയുമറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പ്- മണ്ണാർക്കാട് നബീസ വധക്കേസിൽ ദമ്പതികൾക്ക് ജീവപര്യന്തം തടവ്

· · 1 min read
Share: Copied!

പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചീരക്കറിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. കൊലപാതക കുറ്റം, തെളിവ് നശിപ്പിക്കൽ ​ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

‌2016 ജൂൺ 24നാണ് ആര്യമ്പാവ്- ഒറ്റപ്പാലം റോഡിൽ നായാടിപ്പാറയ്ക്ക് സമീപത്തെ റോഡരികിലാണ് നബീസയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് നാലുദിവസം മുമ്പ് നബീസയെ,​ ബഷീർ മണ്ണാർക്കാട് നമ്പ്യയൻകുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പോലീസ് കണ്ടെത്തിയിരുന്നു. 22ന് രാത്രി ചീരക്കറിയിൽ ചിതലിനുള്ള മരുന്നുചേർത്ത് നബീസക്ക് നൽകി. ഇതു കഴിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചശേഷം മൃതദേഹം ഒരുദിവസം വീട്ടിൽ സൂക്ഷിച്ചു. തുടർന്ന് 24ന് രാത്രി ബഷീറും ഫസീലയും തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് സഹിതം മൃതദേഹം ആര്യൻപാവിലെ റോഡിൽ ഉപേക്ഷിച്ചുവെന്നാണ് കേസ്.
‌ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നു കുറ്റക്കാരനെന്ന്, പ്രതി ചെയ്തിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം- കോടതി, താൻ രുദ്രാക്ഷം ധരിക്കുന്നയാൾ… ഇങ്ങനെയൊന്നും ചെയ്യാൻതനിക്ക് സാധിക്കില്ല… ആർജി കർ മെഡിക്കൽ കോളേജ് കൊലക്കേസ് പ്രതി- ശിക്ഷാവിധി തിങ്കളാഴ്ച

23 വയസ് മാത്രം പ്രായമുള്ള ചെക്കനെ പ്രണയത്തിന്റെ പേരിൽ കൊലപ്പെടുത്തിയ പ്രതിയുടെ വാദം ഇങ്ങനെ: തനിക്ക് 24 വയസ് മാത്രമേ പ്രായമുള്ളു, വീട്ടിലെ ഏക മകൾ, ഇനിയും പഠിക്കണം, മറ്റു ക്രിമിനൽ പശ്ചാത്തലമില്ല…, അപൂർവങ്ങളിൽ അപൂർവമായ കേസ്, ചെകുത്താന്റെ മനസ്, സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം- പ്രോസിക്യൂഷൻ
എഴുത്തും വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത് അന്വേഷണത്തിൽ വഴിത്തിരിവായി. മാത്രമല്ല ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കിൽ ഫസീല പലതവണ എഴുതിയിരുന്നതായും ഇത് പേപ്പറിലേക്ക് ബഷീർ പകർത്തിയെഴുതിയതായും പോലീസ് കണ്ടെത്തി.

മുൻപ് ഭർത്താവിന്റെ പിതാവിന് വിഷപദാർത്ഥം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറയിൽ പർദ്ദ ധരിച്ചെത്തി മുളകുപൊടി സ്‌പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും പ്രതിയാണ് ഫസീല.

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026