BREAKING NEWS

അൻവർ പറഞ്ഞതിൽ ഏതാണ് സത്യം…? വാദങ്ങൾ പൊളിയുന്നു…!!! സതീശനെതിരേ ആരോപണം ഉന്നയിച്ചത് സ്വന്തം നിലയിൽ തെളിവ് ലഭിച്ചിട്ട്…!! പാർട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്… പി. ശശി പറഞ്ഞിട്ടാണെന്ന ആരോപണം കെട്ടിച്ചമച്ചതോ..?

· · 1 min read
Share: Copied!

കൊച്ചി: പ്രതിപക്ഷ നേതാവിന് എതിരെ സഭയിൽ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എഴുതി തന്നതാണെന്ന പി വി അൻവറിൻ്റെ വാർത്താസമ്മേളനത്തിലെ വാദം പൊളിയുന്നു. പി വി അൻവർ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിൽ കെ റെയിൽ അട്ടിമറിക്കാൻ ബെംഗളൂരു ഐടി കമ്പനികളിൽ നിന്ന് വി.ഡി സതീശൻ പണം വാങ്ങിയെന്ന പരാമർശമുണ്ട്. കത്തിൻ്റെ പകർപ്പ് പുറത്തായി.

പ്രതിപക്ഷ നേതാവിന് എതിരെ ആരോപണം സഭയിൽ ഉന്നയിച്ചത് പി ശശി എഴുതി തന്നതാണ് എന്നാണ് അൻവർ പറഞ്ഞത്. രാജി പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ അൻവർ വിഡി സതീശനോട് മാപ്പ് അപേക്ഷിച്ചത് ഈ കാരണം പറഞ്ഞായിരുന്നു. എന്നാൽ 2024 സെപ്റ്റംപർ 13ന് അൻവർ എംവി ​ഗോവിന്ദന് അയച്ച കത്തിൽ ആരോപണം ഉന്നയിച്ചത് സ്വന്തം നിലയിലാണെന്ന് പറയുന്നുണ്ട്. തനിക്കു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെയും ടിപി രാമകൃഷ്ണന്റെയും അനുമതി വാങ്ങി സ്വന്തം നിലയിൽ ആണ് സഭയിൽ ആരോപണം ഉന്നയിച്ചത് എന്ന് കത്തിൽ പരാമർശം.

കെ റെയിൽ ആട്ടിമറിക്കാൻ ബെം​ഗളൂർ ഐടി കമ്പനികളിൽ നിന്നും പ്രതിപക്ഷ നേതാവ് പണം വാങ്ങി എന്ന ആരോപണം കത്തിൽ വിശദമായി പറയുന്നു. പിണറായിക്കും കോടിയേരിക്കുമെതിരായ പ്രതിപക്ഷ നേതാവിന്റെ അടിസ്ഥാനരഹിത ആരോപണം കാരണമാണ് ഇത് ചെയ്തത് എന്നും അൻവറിന്റെ കത്തിൽ പറയുന്നു.

താൻ വലിയ പാപ ഭാരങ്ങൾ ചുമക്കുന്നയാളെന്നായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ. വി ഡി സതീശന് എതിരായി ആരോപണം ഉന്നയിക്കേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രസ്താവന. പി.ശശി പറഞ്ഞിട്ടാണ് സതീശന് എതിരെ ആരോപണം ഉന്നയിച്ചതെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നത്. പി ശശി എഴുതി ടൈപ്പ് ചെയ്ത് തന്നതാണ് പറഞ്ഞതെന്നും മുഖ്യമന്ത്രിക്കെതിരായ ഒറ്റ തിരിഞ്ഞുള്ള ആക്രമണത്തിൽ മാനസിക വിഷമം ഉള്ളത് കൊണ്ടാണ് ഉന്നയിക്കാൻ തയാറായതെന്നുമാണ് പിന്നീട് അർവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

സ്പീക്കർക്ക് എഴുതി നൽകിയാണ് ആരോപണം ഉന്നയിച്ചത്. ശശിയേട്ടാ ശരിയല്ലേ എന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് സഭയിൽ ആരോപണം ഉന്നയിച്ചത്. തന്നെ ഒരു സ്ഥലത്ത് കൊണ്ടുപോയി ലോക്ക് ചെയ്യണമെന്ന് ശശി അന്നേ കരുതിയിരുന്നുവെന്നും വാർത്താ സമ്മേളനത്തിൽ പിവി അൻവർ പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവിന് ഉണ്ടായ മാനഹാനിയിൽ മാപ്പ് ചോദിക്കുന്നതായും ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നതായും അൻവർ പറ‍‌ഞ്ഞിരുന്നു. എന്നാൽ അൻവറിന്റെ ഈ വാദങ്ങൾ പൊളിയുന്നതാണ് പുറത്തുവന്ന കത്തിലെ വിവരങ്ങളെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്തു…

 

മരണമുറപ്പിച്ച് ആശുപത്രിയിലെത്തിച്ചു, മോർച്ചറി സൗകര്യവുമൊരുക്കി, ആംബുലൻസിൽ നിന്നിറക്കുന്നതിനിടെ കൈ അനങ്ങുന്നതുപോലെ, ഉടൻ ഐസിയുവിലേക്ക് മാറ്റി, പവിത്രനിത് രണ്ടാം ജന്മം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026