India

അഹമ്മദാബാദ് വിമാനാപകടം; നിർണായക ദൃശ്യങ്ങൾ പകർത്തിയ 17കാരനേയും പിതാവിനേയും പൊലീസ് വിളിപ്പിച്ചു, വിവരങ്ങൾ ശേഖരിച്ചെന്ന് റിപ്പോർട്ട്

· · 1 min read
Share: Copied!

 

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ നിർണായക തെളിവായ ദൃശ്യങ്ങൾ പകർത്തിയ 17 കാരനായ ആര്യനിൽ നിന്നും പിതാവിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വിമാനത്താവളത്തിൽ നിന്ന് പറന്നു പൊങ്ങി വിമാനം നിയന്ത്രണം വിട്ട് മറിയുന്ന ദൃശ്യങ്ങൾ ടെറസിന് മുകളിൽ നിന്നാണ് ആര്യൻ പകർത്തിയത്. നിലവിൽ ആര്യൻ ഗ്രാമത്തിലേക്ക് മടങ്ങി. പൊലീസ് വിളിപ്പിച്ചെന്നും വിശദമായി കാര്യങ്ങൾ പറഞ്ഞെന്നും ആര്യൻറെ പിതാവ് മഗാൻ സിംഗ് പറ‍ഞ്ഞു.

മകനെയും തന്നെയും പൊലീസ് വിളിപ്പിച്ചിരുന്നുവെന്ന് വിമാന അപകടം ദൃശ്യങ്ങൾ പകർത്തിയ ആര്യന്റെ പിതാവ് പറഞ്ഞു. വിശദമായ സ്റ്റേറ്റ്മെൻറ് നൽകി. മറ്റൊന്നും പൊലീസ് പറഞ്ഞിട്ടില്ല. മകൻ ഗ്രാമത്തിൽ നിന്നും അവധിക്ക് തന്റെ കൂടെ വന്നതാണ്. ഒരു രസത്തിന് പകർത്തിയ വീഡിയോ ആണ്. നാളെ സ്കൂൾ ഉള്ളതുകൊണ്ട് തിരിച്ച് നാട്ടിലേക്ക് അയച്ചു എന്നും മഗൻ സിങ്ങ് പറഞ്ഞു.

അതേസമയം, അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ 274 ന് ആയെന്ന് ഗുജറാത്ത്‌ ആരോഗ്യ മന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു. ഡിഎൻഎ പരിശോധനയിൽ 45 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും മന്ത്രി അറിയിച്ചു. 294 മരിച്ചതായി ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരും പ്രദേശവാസികളും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമാണ് മരിച്ചത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026