BREAKING NEWS

അഞ്ചു വർഷത്തിനിടെ പെൺകുട്ടിയനുഭവിച്ചത് കൊടിയ പീഡനങ്ങൾ- ആദ്യം പെൺകുട്ടി ചൂഷണത്തിനിരയായത് 13-ാം വയസിൽ, വീട്ടിലെ സാഹചര്യം മുതലെടുത്തു, വീട്ടുകാർ ഒരിക്കൽ പോലും തിരിച്ചറിഞ്ഞില്ല, പ്രതികൾ ചൂഷണം ചെയ്തിരുന്നത് ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തിച്ച്, ന​ഗ്ന ദൃശ്യങ്ങൾ കാണിച്ച് കൂട്ടബലാത്സം​ഗം- കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം 14 പേർ അറസ്റ്റിൽ, പരിശീലകരും പ്രതികളാകും

· · 1 min read
Share: Copied!

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം 14 പേരെ പോലീസ് അറസ്റ്റ്. പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് സിഡബ്ല്യുസിക്ക് പെൺകുട്ടി നൽകിയ മൊഴി. ഇതിൽ 40 പേരെ തിരിച്ചറിഞ്ഞുകഴിഞ്ഞു.

അഞ്ചു വർഷത്തിനിടെ പെൺകുട്ടിയനുഭവിച്ചത് കൊടിയ പീഡനങ്ങളെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സിഡബ്ല്യുസിക്ക് മുൻപാകെ 18 കാരി നടത്തിയത്. 13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. 62 പേരുടെ വിവരങ്ങൾ കൗൺസിലിങ്ങിലൂടെ എംഎഫ്സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പത്തനംതിട്ട, ഇലവുംതിട്ട സ്റ്റേഷനിലായി 5 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളിൽ പലരും നാട്ടിൽ പോലുമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ അന്വേഷണവും വെല്ലുവിളി നിറഞ്ഞതാണ്. ആൺസുഹൃത്താണ് സൗഹൃദം നടിച്ച് പെൺകുട്ടിയെ ആദ്യം പീഡനത്തിനിരായക്കിയത്. ഇയാളുടെ സുഹൃത്തുക്കളും സഹപാഠികളും അടക്കം കൂടുതൽ പേർ പിന്നീട് ചൂഷണത്തിനിരയാക്കി. കായിക താരമായ പെൺകുട്ടിയെ പരിശീലകർ പോലും ദുരുപയോഗം ചെയ്തെന്നാണ് പൊലീസിൻ്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. ദരിദ്രകുടുംബത്തിൽ ജനിച്ച കുട്ടിയുടെ കുടുംബ സാഹചര്യവും പ്രതികൾ ചൂഷണം ചെയ്യുകയായിരുന്നു.
ലൈം​ഗിക ഉദ്ദേശത്തോടെ പിന്നിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചു, വിവരം പുറത്തുപറഞ്ഞാൽ ഒരു സീരിയലിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണി- ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്ററിന്റെ പരാതിയിൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനെതിരെ കേസ്

വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത അഞ്ച് പേർക്കെതിരെ കൂട്ട ബലാത്സംഗത്തിനാണ് പോലീസ്കേസെടുത്തിരിക്കുന്നത്. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ കൂടാതെ പട്ടികജാതി പട്ടികവർ​ഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പെൺകുട്ടിയെ പ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയൊന്നും പൊലീസ് പറയുന്നുണ്ട്.

നഗ്നചിത്രങ്ങൾ കാട്ടി കാറിലും പൊതുസ്ഥലത്തും സ്കൂളിലും വീട്ടിലു വച്ച് പീഡനം…!! ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പിതാവിൻ്റെ സുഹൃത്തുക്കളും…, പിതാവിൻ്റെ ഫോൺവഴി പരിചയപ്പെട്ടത് 40 പേർ…!! ആളുകളെ അറിയാമെങ്കിലും പെൺകുട്ടിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല- മഹിളാ മന്ദിരത്തിലേക്ക് മാറ്റി

13 വയസുള്ളപ്പോഴാണ് ആൺസുഹൃത്ത് പെൺകുട്ടിയെ ആദ്യമായി ലൈംഗിക ചൂഷണത്തിനു ഇരയാക്കുന്നത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തി. അവർ നഗ്നദൃശ്യങ്ങൾ പകർത്തി പീഡിപ്പിച്ചു. പിന്നീട് അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് പോലും ഇരയാക്കി. ഹയർസെക്കൻഡറി കാലഘട്ടത്തിൽ പഠിച്ചവർ പിന്നീട് ഉപരിപഠനത്തിനായി ചേർന്നപ്പോൾ അവിടെയുള്ള സഹപാഠികളും പെൺകുട്ടിയെ ചൂഷണം ചെയ്തു.

പോലീസ് അന്വേഷണത്തിൽ പെൺകുട്ടിയുടെ അച്ഛൻ്റെ മൊബൈൽ ഫോണിൽ നിന്നാണ് നിർണായ വിവരങ്ങൾ കിട്ടിയത്. അച്ഛൻ്റെ ഫോണിലൂടെ ആയിരുന്നു പ്രതികളുമായി ആശയവിനിമയം. പെൺകുട്ടി തന്നെ എഴുതി സൂക്ഷിച്ചിരുന്ന ഡയറിയിൽ നിന്നും കൂടുതൽ പ്രതികളെ തിരിച്ചറിയാനായി. എന്നാൽ അഞ്ച് വർഷക്കാലത്തിനിടയിൽ വീട്ടിലുള്ളവർ പോലും പെൺകുട്ടി നേരിട്ട ദുരനുഭവം തിരിച്ചറിഞ്ഞില്ല. മഹിളാ സമഖ്യ സൊസൈറ്റിക്ക് നൽകിയ വിവരമാണ് കേസിന്റെ ചുരുളഴിച്ചത്.

60ലധികം പേർക്കെതിരെ മൊഴിയുണ്ടെങ്കിലും 42 പേരെയാണ് നിലവിൽ പൊലീസിനെ തിരിച്ചറിയാനായത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്ത പരിശീലകരും കേസിൽ പ്രതികളാകും. ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവർ മാത്രമല്ല പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ വ്യാപകമായി പങ്കുവച്ചവരും കേസിൽ പ്രതികൾ ആകുമെന്ന് പൊലീസ് പറയുന്നു

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026